ഡ്രോപ്സ് സ്കോളർഷിപ് പദ്ധതി ലോഞ്ച് ചെയ്തു
text_fieldsഡ്രോപ്സ് സ്കോളർഷിപ് പദ്ധതി ലോഞ്ചിങ് പരിപാടിയിൽനിന്ന്
ദോഹ: ഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജ്യന്റെ സാമൂഹികക്ഷേമ വിഭാഗം അവതരിപ്പിച്ച ഡ്രോപ്സ് സ്കോളർഷിപ് പദ്ധതി പുതുക്കിയ ലോഗോയോടും ഏകീകരിച്ച ആപ്ലിക്കേഷൻ സംവിധാനത്തോടും കൂടി ഐ.സി.ബി.എഫ് ഓഫിസിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫോക്കസ് സെക്രട്ടേറിയറ്റ് അംഗങ്ങൾ പങ്കെടുത്തു.
നിരവധി വിദ്യാർഥികൾക്ക് സഹായം നൽകിയ ഡ്രോപ്സ് പദ്ധതി കൂടുതൽ പ്രായോഗികമാക്കി മാറ്റിയാണ് പുതിയ അവതരണം. യൂനിഫൈഡ് സിസ്റ്റം മുഖേന അപേക്ഷ നൽകാനും യോഗ്യതാ മാനദണ്ഡങ്ങൾ മനസ്സിലാക്കാനും സ്കോളർഷിപ്പുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും കാണാനുമുള്ള സംവിധാനം ഫോക്കസ് ഖത്തറിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒരുക്കിയിട്ടുണ്ട്.

