സൗദിക്കെതിരായ ഡ്രോൺ ആക്രമണം: ശക്തമായി അപലപിച്ച് ഖത്തർ
text_fieldsദോഹ : സൗദി അറേബ്യയിലെ എണ്ണ ഉൽപാദന കേന്ദ്രങ്ങൾക്ക് നേരെയുള്ള ഡ്രോൺ ആക്രമണങ്ങളിൽ അപലപിച്ച് ഖത്തർ. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലും റിയാദ് മേഖലയിലുമുള്ള പെട്രോളിയം കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണ ശ്രമമുണ്ടായത്. ഇറാഖി മണ്ണിൽനിന്നുള്ള ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള ഭീകര മിലിഷ്യകളാണെന്ന് സൗദി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
സൗദി അറേബ്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും നേരെയുള്ള ഭീഷണിയുമാണ് ആക്രമണമെന്ന് ഖത്തർ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും നല്ല അയൽപക്ക ബന്ധങ്ങളുടെയും പരസ്യമായ ലംഘനമാണിതെന്നും ഖത്തർ വിലയിരുത്തി.
സൗദി അറേബ്യക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച വിദേശകാര്യ മന്ത്രാലയം, പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണയുണ്ടാകുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

