Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightൈഡ്ര​വിം​ഗ്...

ൈഡ്ര​വിം​ഗ് സ്​​കൂ​ളു​ക​ൾ​ക്ക്​  ഏ​കീ​കൃ​ത സ്​​മാ​ർ​ട്ട് സം​വി​ധാ​നം ഉ​ട​ൻ

text_fields
bookmark_border
ൈഡ്ര​വിം​ഗ് സ്​​കൂ​ളു​ക​ൾ​ക്ക്​  ഏ​കീ​കൃ​ത സ്​​മാ​ർ​ട്ട് സം​വി​ധാ​നം ഉ​ട​ൻ
cancel

ദോ​ഹ: രാ​ജ്യ​ത്തെ ൈഡ്ര​വിം​ഗ് സ്​​കൂ​ളു​ക​ൾ​ക്കു​ള്ള ഏ​കീ​കൃ​ത സ്​​മാ​ർ​ട്ട് പ​രി​ശീ​ല​ന സം​വി​ധാ​നം ഉ​ട​ൻ ന​ട​പ്പി​ലാ​ക്കും. ഗ​താ​ഗ​ത വ​കു​പ്പിെ​ൻ​റ അം​ഗീ​കാ​രം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ സ്​​മാ​ർ​ട്ട് പ​രി​ശീ​ല​ന സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഖ​ത്ത​ർ ൈഡ്ര​വിം​ഗ് ലൈ​സ​ൻ​സ്​ നേ​ടു​ന്ന​തി​ന് ത​യ്യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​ന​ത്തിെ​ൻ​റ പു​തി​യ പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കാ​നു​ത​കു​ന്ന​താ​ണ് പു​തി​യ ഏ​കീ​കൃ​ത സ്​​മാ​ർ​ട്ട് സം​വി​ധാ​നം. ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തിെ​ൻ​റ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​ത് സാ​ധ്യ​മാ​ക്കു​ന്ന​ത്. ഹോ​ളോ​ടെ​ക് ക​മ്പ​നി​യാ​ണ് പു​തി​യ സം​വി​ധാ​നം ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. 

ൈഡ്ര​വിം​ഗ് പ​ഠി​താ​ക്ക​ൾ​ക്ക് ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളെ സം​ബ​ന്ധി​ച്ച്​ കൂ​ടു​ത​ൽ അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യാ​ണ് ഹോ​ളോ​ടെ​ക് ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്​. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ​യും അ​പ​ക​ട​ങ്ങ​ളു​ടെ​യും എ​ണ്ണം കു​റ​ക്കു​ന്ന​തി​ന് ഈ ​രീ​തി ഏ​റെ സ​ഹാ​യ​ക​മാ​കു​മെ​ന്നും ഹോ​ളോ​ടെ​ക് സ്​​മാ​ർ​ട്ട് സൊ​ലൂ​ഷ്യ​ൻ ക​മ്പ​നി ചെ​യ​ർ​മാ​ൻ എ​ഞ്ചി. ന​ബീ​ൽ അ​തി​യ്യ പ​റ​ഞ്ഞു. പു​തി​യ സ്​​മാ​ർ​ട്ട് സം​വി​ധാ​ന​ത്തി​ലെ ഇ–​ലേ​ണിം​ഗ് സി​സ്​​റ്റം പ​ഠി​താ​ക്ക​ൾ​ക്ക് ഏ​റ്റ​വും കാ​ര്യ​ക്ഷ​മ​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ൈഡ്ര​വിം​ഗിെ​ൻ​റ ആ​ദ്യ​പാ​ഠ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്നു​വെ​ന്നും നി​ര​വ​ധി ഭാ​ഷ​ക​ളി​ൽ ഇ​ത് ല​ഭ്യ​മാ​ണെ​ന്നും അ​ൽ അ​തി​യ്യ വ്യ​ക്ത​മാ​ക്കി. ചി​ല പ​ഠി​താ​ക്ക​ൾ​ക്ക് ലൈ​സ​ൻ​സ്​ ല​ഭി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന ത​ട​സ്സ​മാ​യി നി​ൽ​ക്കു​ന്ന​ത് ഭാ​ഷാ പ്ര​തി​സ​ന്ധി​യാ​ണ്​. എ​ന്നാ​ൽ പു​തി​യ സ്​​മാ​ർ​ട്ട് സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​ത് പ​രി​ഹ​രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

ഓ​രോ പ​ഠി​താ​വി​നും യൂ​സ​ർ​നെ​യി​മും പാ​സ്​​വേ​ഡു​മാ​യി ഓ​രോ ടാ​ബ് പു​തി​യ സം​വി​ധാ​ന​ത്തി​ൽ ന​ൽ​കു​ം. ഇ​തി​ലൂ​ടെ എ​ത്ര ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്നും എ​ത്ര മ​ണി​ക്കൂ​ർ പി​ന്നി​ട്ടു​വെ​ന്നും അ​റി​യാ​ൻ സാ​ധി​ക്കു​മെ​ന്നും ൈഡ്ര​വിം​ഗ് പ​രി​ശീ​ല​നം കു​റ്റ​മ​റ്റ​താ​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും അ​ൽ അ​തി​യ്യ ചൂ​ണ്ടി​ക്കാ​ട്ടി. 
പു​തി​യ സം​വി​ധാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത ഗ​താ​ഗ​ത വ​കു​പ്പ് അ​ധി​കൃ​ത​ർ, ലൈ​സ​ൻ​സ്​ ല​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ പ​ഠി​താ​ക്ക​ളി​ൽ ഗ​താ​ഗ​ത ബോ​ധ​വ​ൽ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ​ പുതിയ രീതി പ്ര​ധാ​ന​പ​ങ്ക് വ​ഹി​ക്കു​മെ​ന്നും ഗ​താ​ഗ​ത സു​ര​ക്ഷ​ക്കാ​യു​ള്ള ദേ​ശീ​യ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ഇ​ത് പ്ര​ധാ​ന പ്പെട്ടതാണെന്നും വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsDriving School Gulf News
News Summary - Driving School Qatar Gulf News
Next Story