ൈഡ്രവിങ്ങിൽ ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും ഉറപ്പ്
text_fieldsദോഹ: അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കുന്നവർക്ക് കടുത്തനിയമ, ശിക്ഷാനട പടികൾ നേരിടേണ്ടി വരുമെന്ന് ഗതാഗത ജനറൽ ഡയറക്ടറേറ്റ് ആവർത്തിച്ചു. ഡ്രിഫ്റ്റിങ് പോലെയുള്ള അപകടരമായ പ്രവണത വർധിച്ചുവരുകയാണെന്നും നിയമലംഘനങ്ങൾ പിടിക്കപ്പ െട്ടാൽ വലിയ തുക പിഴ അടക്കേണ്ടി വരുമെന്നും വാഹനം പിടിച്ചിടുമെന്നും കുറ്റവാളികളെ പബ്ലിക് േപ്രാസിക്യൂഷനു മുമ്പാകെ ഹാജരാക്കുമെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി.
ഗതാഗത നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ മെട്രാഷ് 2 ആപ് വഴി ഉടൻ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും ഡ്രിഫ്റ്റിങ് പോലെയുള്ളവ കണ്ടെത്തിയാൽ എത്രയും പെട്ടെന്നുതന്നെ അധികരികളെ വിവരമറിയിക്കണമെന്നും മറ്റുള്ളവരുടെ ജീവനും പൊതു സ്വത്തുക്കൾക്കും ഇതു ഭീഷണിയാണെന്നും പട്രോൾ ആൻഡ് ട്രാഫിക് ഇൻവെസ്റ്റിഗേഷൻസ് ഓഫിസർ ഫസ്റ്റ് ലെഫ്. ജാസിം ബിൻ ഹമദ് ആൽഥാനി പറഞ്ഞു.
സി.എം.സി അംഗം സാലിഹ് അൽ നാബിതിെൻറ മജ്ലിസിൽ ഗതാഗത വകുപ്പ് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫസ്റ്റ് ലെഫ്. അഹ്മദ് മുഹമ്മദ് അൽ ഖാതിരി, ഫസ്റ്റ് ലെഫ്. മുഹമ്മദ് റാബിഅ അൽ കുവാരി, ലെഫ്. അബ്്ദുല്ല മറാഫിയ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. ഗതഗാത വകുപ്പിെൻറ സാമൂഹിക പങ്കാളിത്ത പരിപാടിയുടെ ഭാഗമായാണ് സെൻട്രൽ മുനിസിപ്പൽ കൗൺസിൽ അംഗങ്ങളുടെ സാന്നിധ്യത്തിെല യോഗങ്ങൾ.
െറസിഡൻഷ്യൽ ഏരിയകളിലെ ട്രക്കുകളുടെ പാർക്കിങ്, അതിെൻറ സ്വാധീനം, ട്രാഫിക് എൻജിനീയറിങ് ആൻഡ് സേഫ്റ്റി, സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ഗതാഗത ബോധവത്കരണം തുടങ്ങിയ കാര്യങ്ങളും യോഗത്തിൽ ചർച്ചചെയ്തു. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ നിർദേശങ്ങൾ നേരിട്ട് കേൾക്കുന്നതിന് ഇത്തരം യോഗങ്ങൾ സഹായമാകുമെന്നും സമൂഹങ്ങളുമായും പൗരന്മാരുമായും ഗതാഗത വകുപ്പിന് കൂടുതൽ അടുത്തിടപഴകാൻ ഇതുപകരിക്കുമെന്നും ഫസ്റ്റ്. ലെഫ് അഹ്മദ് മുഹമ്മദ് അൽ ഖാതിരി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.