സൈക്കിൾപാതയിൽ ഡ്രൈവിങ്; വാഹനം പിടിച്ചെടുത്തു
text_fieldsസൈക്കിൾപാതയിൽ അതിക്രമിച്ചുകയറിയ കാറിന്റെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രവും പിടിച്ചെടുത്ത കാറും
ദോഹ: സൈക്കിൾപാതയിലൂടെ ഓടിച്ച കാറിനെതിരെ ട്രാഫിക് വിഭാഗം നടപടി സ്വീകരിച്ചു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സൈക്കിൾയാത്രക്കാർക്ക് മാത്രമായി നിർമിച്ച പാതയിലൂടെ സഞ്ചരിച്ച കാറിനും ഡ്രൈവർക്കുമെതിരെയാണ് നടപടി. വാഹനം പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു.
സൈക്കിളുകൾക്കും കാൽനടക്കാർക്കും മാത്രമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമിച്ച പാതകളിലൂടെ വാഹനമോടിക്കുന്നത് ശിക്ഷാർഹമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

