അബു സിദ്ര മാളിൽ ‘ഡ്രൈവ് ദി ഡ്രീം’ പ്രമോഷൻ ആരംഭിച്ചു
text_fieldsദോഹ: ഉപഭോക്താക്കൾക്കായി ആകർഷകമായ 'ഡ്രൈവ് ദി ഡ്രീം' പ്രമോഷനുകളുമായി അബു സിദ്ര മാൾ. രണ്ട് ടൊയോട്ട ലാൻഡ് ക്രൂയിസർ, 1 ലക്ഷം ഖത്തർ റിയാൽ കാഷ് പ്രൈസ്, 10 ഐഫോൺ 18 പ്രോ മാക്സ് എന്നിവയാണ് ഈ പ്രമോഷനിലൂടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 2027 മാർച്ച് 16 വരെ നീണ്ടുനിൽക്കുന്ന പ്രമോഷൻ കാലയളവിൽ, അബു സിദ്ര മാളിൽ നിന്ന് ഓരോ 100 ഖത്തരി റിയാലിനും പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ പൂരിപ്പിച്ച് പ്രമോഷനിൽ പങ്കെടുക്കാം. മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്ന് പർച്ചേസ് ചെയ്യുമ്പോൾ റാഫിൾ കൂപ്പണുകൾ ലഭിക്കും. എന്നാൽ ടെലികമ്മ്യൂണിക്കേഷൻ, എക്സ്ചേഞ്ച് സ്ഥാപനങ്ങളിൽ നിന്നുള്ള ഇടപാടുകളെ ഈ പ്രമോഷനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അഞ്ച് ഘട്ടങ്ങളിലായി സമ്മാന നറുക്കെടുപ്പ് നടക്കും. മെഗാ ഗ്രാൻഡ് നറുക്കെടുപ്പ് 2027 മാർച്ച് 18ന് നടക്കും. ഇതിലൂടെ രണ്ടു പേർക്ക് ടൊയോട്ട ലാൻഡ് ക്രൂയിസർ സ്വന്തമാക്കാം.
കൂടാതെ, നവംബർ 1, ഡിസംബർ 6, ജനുവരി 10, ഫെബ്രുവരി 14 എന്നീ ദിവസങ്ങളിൽ നടക്കുന്ന നറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് ഐഫോൺ 18 പ്രോ മാക്സും കാഷ് പ്രൈസും സ്വന്തമാക്കാം. അബു സിദ്ര മാളിനെ പിന്തുണക്കുന്ന ഉപഭോക്താക്കൾക്കുള്ള സമ്മാനമാണ് ഈ ക്യാമ്പയിനെന്നും, എല്ലാവരെയും മാളിലേക്ക് സ്വാഗതം ചെയ്യുന്നതായും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ അബു സിദ്ര മാളിന്റെ സോഷ്യൽ മീഡിയ പേജുകളിൽ ലഭ്യമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

