Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനാടക രാവുകൾ വരവായി;...

നാടക രാവുകൾ വരവായി; റേഡിയോ സുനോ ഫസ്റ്റ് ബെൽ ജി.സി.സി റേഡിയോ നാടക മത്സരം സീസൺ നാല് വരുന്നു

text_fields
bookmark_border
നാടക രാവുകൾ വരവായി; റേഡിയോ സുനോ ഫസ്റ്റ് ബെൽ ജി.സി.സി റേഡിയോ നാടക മത്സരം സീസൺ നാല് വരുന്നു
cancel
camera_alt

ഒലിവ് സുനോ റേഡിയോ നെറ്റ് വർക്ക് തുടക്കമിട്ട ഫസ്റ്റ് ബെൽ റേഡിയോ നാടക മത്സരത്തിന്റെ നാലാം സീസണിന്റെ ലോഞ്ചിങ് ചടങ്ങ്

ദോഹ: ഖത്തറിൽ ഒലിവ് സുനോ റേഡിയോ നെറ്റ് വർക്ക് തുടക്കമിട്ട ഫസ്റ്റ് ബെൽ റേഡിയോ നാടക മത്സരത്തിന്റെ സീസൺ നാല് വരുന്നു. ഫസ്റ്റ് ബെൽ നാലാം സീസണിന്റെ ലോഞ്ച് റേഡിയോ സുനോ സ്റ്റുഡിയോയിൽ നടന്നു. അഡ്രസ് ഗേറ്റ് വേ എം.ഡി ഷംസീർ ഹംസ, റിയാം അസ്ഗാർഡ് ലേണിങ് സൊലൂഷൻ ആൻഡ് സർവീസസ് സ്ഥാപകൻ രാജേഷ് ആലൂർ, ന്യൂ ഗുഡ്‍വിൽ കാർഗോ മാനേജിങ് ഡയക്ടർ നൗഷാദ് എന്നിവർ മുഖ്യാതിഥികളായി. ഖത്തറിലെ പ്രമുഖ നാടക പ്രവർത്തകരായ ഇക്ബാൽ ചേറ്റുവ (നാടക സൗഹൃദം ദോഹ), ഫിറോസ് മൂപ്പൻ (നാടക ശബ്‌ദം ക്രീയേറ്റീവ് ഡയറക്ടർ), ഷമീൽ എ.ജെ (നാടക ശബ്‌ദം), റെജിൻ (കുവാഖ്) എന്നിവരും പങ്കെടുത്തു.

2018ലാണ് ആദ്യ ഫസ്റ്റ് ബെൽ റേഡിയോ നാടക മത്സരത്തിന്റെ ബെൽ മുഴങ്ങിയത്. ഒന്നിനൊന്ന് മികച്ച നാടകങ്ങൾ, ശ്രോതാക്കൾ നാടക സമയത്തിനായി കാതോർത്തിരുന്നു. ഓരോ നാടകങ്ങളും കേൾവിക്കാരെ പിടിച്ചിരുത്തി. ഒപ്പം മത്സരത്തിലെ പോരാട്ടവും മുറുകി. മികച്ച വിധികർത്താക്കളുടെ സാന്നിധ്യം ഫസ്റ്റ് ബെൽ റേഡിയോ നാടക മത്സരം സീസൺ ഒന്നിനെ മികവുറ്റതാക്കി. ആദ്യ സീസണിന്റെ വിജയത്തെ തുടർന്ന് രണ്ടാം സീസൺ 2019ലായിരുന്നു. സീസൺ രണ്ടിലും മികവ് തുടർന്ന് നാടകങ്ങൾ ശ്രോതാക്കളുടെ സ്വീകാര്യത സ്വന്തമാക്കി. ഒരിടവേളയ്‌ക്ക് ശേഷം 2021ൽ വീണ്ടും നാടകക്കാലം സജീവമായി. വൈവിധ്യമാർന്ന നാടകങ്ങൾ ദോഹയിലെ നാടക പ്രേമികളുടെ ഹൃദയം കവർന്നു. ഇനി ഫസ്റ്റ് ബെൽ റേഡിയോ നാടക മത്സരത്തിന്റെ അടുത്ത അധ്യായത്തിന് തിരി തെളിയുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Drama nights are coming; Radio Suno First Bell GCC Radio Drama Competition Season Four is arriving
Next Story