നാടക സൗഹൃദം ജനറൽ ബോഡി
text_fieldsനാടക സൗഹൃദം ദോഹ ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുത്തവർ
ദോഹ: നാടക സൗഹൃദം ദോഹയുടെ ജനറൽ ബോഡി മീറ്റിങ് ഹിലാലിലെ അരോമ റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്നു. യോഗത്തിൽ പ്രസിഡന്റ് മജീദ് സിംഫണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആഷിക് മഹി റിപ്പോർട്ട് അവതരിപ്പിച്ചു. ജോയന്റ് സെക്രട്ടറി നിമിഷ വയനാട് സ്വാഗതം പറഞ്ഞു. തുടർന്ന് 2026 -27 വർഷത്തെ പുതിയ കമ്മിറ്റി രൂപവത്കരണം നടത്തി. പ്രസിഡന്റ്: ഇഖ്ബാൽ ചേറ്റുവ, സെക്രട്ടറി: നിമിഷ വയനാട്, ട്രഷറർ: നവാസ് മുക്രിയത്ത് എന്നിവരെ തെരഞ്ഞെടുത്തു.
നാടക സൗഹൃദം ദോഹ ഭാരവാഹികൾ
നാടക സൗഹൃദം ദോഹയുടെ സജീവ പ്രവർത്തകനായ എ.വി.എം. ഉണ്ണിക്ക് നാടക സൗഹൃദം ദോഹ പൊന്നാടയണിയിച്ചു ആദരവ് നൽകി. അദ്ദേഹത്തിന്റെ 40 വർഷത്തോളം നടത്തിയ നാടകകലാ മേഖലയിലെ സംഭാവനകൾ മാനിച്ചാണ് ആദരവ് നൽകിയത്. യോഗത്തിൽ ബഷീർ ജൈദ, രാജു പൊടിയൻ, എ.വി.എം. ഉണ്ണി, സജീവ് ജേക്കബ്, മല്ലിക ബാബു, മുത്തു ഐ.സി.ആർ.സി, മുസ്തഫ എലത്തൂർ, റഫീക്ക് മേച്ചേരി തുടങ്ങിയവർ സംസാരിച്ചു. പ്രദോഷ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

