റമദാനിന്റെ ചൈതന്യം ജീവിതം മുഴുവൻ നിലനിർത്തണം -ഡോ. ഷഹീർ
text_fieldsഡോ. ഷഹീറിന് ഖത്തർ കേരള ഇസ്ലാഹി സെന്റർ നൽകിയ സ്വീകരണം
ദോഹ: പുണ്യങ്ങളുടെയും ആത്മീയ ചൈതന്യത്തിന്റെയും മാസമായ റമദാനിൽനിന്നും പുറത്തുവരുമ്പോൾ നന്മകളെ ജീവിതത്തിൽ നിലനിർത്താനും മാറ്റിനിർത്തിയ തിന്മകൾ എന്നന്നേക്കുമായി വെടിയാൻ വിശ്വാസികൾക്ക് സാധിക്കണമെന്ന് ഡോ. ഷഹീർ ഉദ്ബോധിപ്പിച്ചു. ദീനി പഠനത്തോടൊപ്പം അതിന്റെ പ്രചാരകരും പ്രബോധകരും ആവാനും ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു.
ഹ്രസ്വ സന്ദർശനാർഥം ഖത്തറിലെത്തിയ സൗദി ഇസ്ലാഹി സെന്ററുകളുടെ സതേൺ റീജൻ ജനറൽ കൺവീനറും മുൻ എം.എസ്.എം സ്റ്റേറ്റ് ജന. സെക്രട്ടറിയുമായ ഡോ. ഷഹീറിന് ഖത്തർ കേരള ഇസ്ലാഹി സെന്റർ സ്വീകരണം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

