ഡോ. സാബു കെ.സിയുടെ കവിതാസമാഹാരം ‘ഹർഷവർഷം’ ഖത്തറിൽ പ്രകാശനം ചെയ്തു
text_fieldsഡോ. സാബു കെ.സിയുടെ കവിതാസമാഹാരം ‘ഹർഷവർഷം’ ഖത്തറിൽ പ്രകാശനം ചെയ്യുന്നു
ദോഹ: പ്രവാസി എഴുത്തുകാരൻ ഡോ. സാബു കെ.സിയുടെ മലയാള കവിതാസമാഹാരം ‘ഹർഷവർഷം’ ഖത്തറിൽ പ്രകാശനം ചെയ്തു. തിരുവനന്തപുരം ആസ്ഥാനമായ എസ്തെറ്റിക്സ് പ്രസിദ്ധീകരിച്ച ‘ഹർഷവർഷം’, ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സംഘടിപ്പിച്ച ഡി.എൽ.എഫ്. ലിറ്ററേച്ചർ ഫെസ്റ്റിന്റെ സാംസ്കാരിക സമ്മേളനത്തിൽ ഖത്തറിൽ പ്രകാശനം ചെയ്തു. കേരള മലയാളം സർവകലാശാല അസിസ്റ്റന്റ് പ്രഫസർ ഡോ. അശോക് എം. ഡി’ക്രൂസ് പുസ്തകം പ്രകാശനം ചെയ്തു. ദോഹ ലയോള ഇന്റർനാഷനൽ സ്കൂളിലെ മലയാള വിഭാഗം മേധാവി ഗീത സൂര്യൻ പുസ്തകം ഏറ്റുവാങ്ങി.
കെ.ഇ.എൻ. കുഞ്ഞഹമ്മദ്, പ്രഫ. കെ.ടി. സൂപ്പി, ഷറഫ് പി. ഹമീദ്, ഹുസൈൻ കടന്നമണ്ണ, തൻസീം കുറ്റ്യാടി, മിനി സിബി, അഷ്റഫ് മാടിയാരി, അൻസാർ അരീമ്പ്ര, ലിപ്സി സാബു എന്നിവർ ഉൾപ്പെടെ സാഹിത്യ-സാംസ്കാരിക പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. ഡോ. സാബു കെ.സി. ഖത്തറിലെ ദോഹയിൽ പ്രസിദ്ധീകരിക്കുന്ന ‘ഗൾഫ് ടൈംസ്’ ഇംഗ്ലീഷ് ദിനപത്രത്തിൽ പ്രവർത്തിക്കുന്നു. കേരളത്തിലെ എറണാകുളം തൃക്കാക്കരയിലെ കങ്ങരപ്പടി സ്വദേശിയാണ്. ഭാര്യ: ലിപ്സി. മക്കൾ: അരുണിമ, അനന്യ, ആര്യ. മരുമകൻ: റോൺ ജോർജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

