നസീം അൽറബീഹിൽ ഇനി ഡോ. ശിഖ റപ്പായിയുടെ സേവനം
text_fieldsഡോ. ശിഖ
https://www.madhyamam.com/gulf-news/qatar/dr-naseem-al-rabeeh-service-of-shikha-rapai-754198
ദോഹ: പ്രമേഹം, തൈറോയിഡ്, അന്തർഗ്രന്ഥി സ്രവങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങൾ എന്നിവക്ക് ഖത്തറിലെ എല്ലാ വിഭാഗം ജനങ്ങൾക്കും സമഗ്രമായ ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിദഗ്ധ എൻഡോക്രൈനോളജി വിഭാഗം നസീം മെഡിക്കൽ സെൻററിൽ സജ്ജമാക്കി.
ഇന്ത്യയിലെ പ്രശസ്തമായ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പരിശീലനം പൂർത്തിയാക്കിയശേഷം കൊച്ചിയിലെ ലൂർദ് ഹോസ്പിറ്റലിൽ അടക്കം പ്രവർത്തിച്ച എൻഡോക്രൈനോളജിസ്റ്റ് ഡോ. ശിഖ റപ്പായിയുടെ സേവനം ഇനി സി റിങ് റോഡിലെ നസീം അൽ റബീഹിൽ ലഭ്യമാണ്. പ്രമേഹവും അനുബന്ധ സങ്കീർണതകളും, തൈറോയ്ഡ് പ്രശ്നങ്ങൾ, പി.സി.ഒ.എസ്, വന്ധ്യത, അമിതവണ്ണമടക്കമുള്ള ഹോർമോൺ പ്രശ്നങ്ങൾ തുടങ്ങിയവക്ക് ഫലപ്രദമായ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഫോൺ: 44652121.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

