ഡോ. ഇനാസ് അൽ കുവാരി യു.എൻ കാൻസർ ഗവേഷണ ഏജൻസിയിൽ അംഗമായി
text_fieldsഡോ. ഇനാസ് അൽ കുവാരി
ദോഹ: ലോകാരോഗ്യ സംഘടനയുടെ കാൻസർ ഗവേഷണ ഏജൻസിയിൽ ഖത്തറിെൻറ ഡോ. ഇനാസ് അൽ കുവാരിയെ നിയമിച്ചു. ഹമദ് മെഡിക്കൽ കോർപറേഷൻ ലബോറട്ടറി മെഡിസിൻ ആൻഡ് പാതോളജി വിഭാഗം അധ്യക്ഷയാണ്. അന്താരാഷ്ട്ര കാൻസർ ഗവേഷണ ഏജൻസി (ഐ.എ.ആർ.സി) ലോകാരോഗ്യസംഘടനയുടെ പ്രത്യേക കാൻസർ ഏജൻസി ആണ്. 27 രാജ്യങ്ങളിൽനിന്ന് ഇതിന് അംഗങ്ങളുണ്ട്.
ആഗോളതലത്തിൽ നടക്കുന്ന വിവിധ കാൻസർ ഗവേഷണങ്ങളെ ഏകോപിപ്പിക്കുകയാണ് ചുമതല. ആദ്യമായി ഈ ഏജൻസിയിൽ അംഗമാവുന്ന ഖത്തരിയാണ് ഡോ. ഇനാസ് അൽ കുവാരി. നാല് വർഷമാണ് നിയമനകാലാവധി. 50 വർഷത്തിലധികമായി ലോകാരോഗ്യസംഘടനക്ക് കീഴിൽ പ്രവർത്തിക്കുന്ന ഐ.എ.ആർ.സി ഇതിനകം കാൻസർ ഗവേഷണരംഗത്ത് വൻമുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. അംഗമായി തെരഞ്ഞെടുക്ക െപ്പട്ടതിൽ ഏെറ അഭിമാനമുണ്ടെന്ന് ഡോ. കുവാരി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.