ദോഹ: ഇൻകാസ് കൊല്ലം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് നേടിയ ഇന്ത്യൻ സ്പോർട്സ് സെൻറർ പ്രസിഡൻറ് ഡോ. മോഹൻ തോമസിനെയും ഇന്ത്യൻ സ്പോർട്സ് സെൻറർ മാനേജിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വർക്കി ബോബനെയും ആദരിച്ചു.
ജിതിൻ ശാസ്താംകോട്ട, ഷാജി മാരാരിത്തോട്ടം, നൗഷാദ് കരിക്കോട്, ഹാഷിം അപ്സര, ജോയി പോച്ചവിള, ബിനീഷ് ബാബു, ജോജി ജോർജ് കുളത്തുപ്പുഴ, രഞ്ജിത്ത് കരുനാഗപ്പള്ളി, ജിബിൻ കുഴുവേലി, ഷിനു തോമസ് എന്നിവർ പങ്കെടുത്തു.