ഡോ. അമിതാവ് ഘോഷ് പോഡാർ പേൾ സ്കൂൾ സന്ദർശിച്ചു
text_fieldsഡോ. അമിതാവ് ഘോഷിന് പോഡാർ പേൾ സ്കൂളിൽ നൽകിയ സ്വീകരണം
ദോഹ: ഇന്ത്യയിലെ പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരിലൊരാളും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ ഡോ. അമിതാവ് ഘോഷ് പോഡാർ പേൾ സ്കൂൾ സന്ദർശിച്ചു. വ്യാഴാഴ്ച സ്കൂളിലെത്തിയ അദ്ദേഹത്തെ സ്കൂൾ ബോർഡ് പ്രസിഡന്റും അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. പ്രശസ്ത എഴുത്തുകാരനെ കാണാനും അഭിവാദ്യം ചെയ്യാനും വിദ്യാർഥികൾ ഏറെ ഉത്സാഹം കാട്ടി. രണ്ട് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡുകളും നാല് ഓണററി ഡോക്ടറേറ്റും നേടിയ അമിതാവ് ഘോഷ് ഗ്രേഡ് 10, 11 വിദ്യാർഥികളുമായി ഇന്ററാക്ടിവ് സെഷൻ നടത്തി.
സമകാലിക ലോകത്ത് സഹാനുഭൂതി മുറുകെ പിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം വിദ്യാർഥി സമൂഹത്തെ ഉണർത്തി. സമൂഹത്തെക്കുറിച്ചും ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിൽ സമാനരായ ആളുകളുടെ കൂട്ടായ്മ സുപ്രധാന പങ്കുവഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സുസ്ഥിര വികസനത്തെക്കുറിച്ചുള്ള തന്റെ ചിന്തകളും വിദ്യാർഥികളുമായി പങ്കുവെച്ച അദ്ദേഹം, കൺസ്യൂമറിസത്തിന് തടയിടാൻ സ്വാശ്രയത്വത്തിന് പ്രാധാന്യം നൽകേണ്ടതിനെക്കുറിച്ചും വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

