കുഞ്ഞുങ്ങളുടെ 'പാൽക്കുപ്പി'തൊട്ട് കളി വേണ്ട; കടകളോട് മന്ത്രാലയം
text_fieldsചില കടകളിൽനിന്ന് നൽകുന്ന പാൽക്കുപ്പി ആകൃതിയിലുള്ള ബോട്ടിൽ
ദോഹ: കുഞ്ഞുങ്ങളുടെ പാൽക്കുപ്പിയുടെ ആകൃതിയിലുള്ള കപ്പുകൾ കഫേകളിലും റസ്റ്റാറൻറുകളിൽ ഉപയോഗിക്കുന്നതിനെതിരെ വാണിജ്യവ്യവസായമന്ത്രാലയത്തിെൻറ മുന്നറിയിപ്പ്. ഇത്തരം ബോട്ടിലുകളിലും കപ്പുകളിലും സോഫ്റ്റ് ഡ്രിങ്കുകളും മറ്റും ഉപഭോക്താക്കൾക്ക് നൽകുന്നതായി മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. ഇത് ഖത്തരി സംസ്കാരത്തിനും പാരമ്പര്യത്തിനും അന്തസ്സിനും നിരക്കാത്തതാണ്.
കുഞ്ഞുങ്ങളുെട പാൽക്കുപ്പിയുടെ ആകൃതിയിലുള്ള ബോട്ടിലുകളും കുപ്പികളും ഉപയോഗിക്കുന്നതിനെതിരെ മുമ്പ് ഒമാനിലും ദുബൈയിലും കുവൈത്തിലും നടപടിയെടുത്തിട്ടുണ്ട്. ഖത്തറിൽ ചില കടകളിൽ ഇത്തരത്തിൽ നൽകുന്നുണ്ട്. ഇൗ സംഭവം ശ്രദ്ധയിൽപെട്ട ഒരാൾ ചിത്രങ്ങളടക്കം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതോടെ വൻപ്രതിഷേധം ഉയരുകയും ഈ കടകൾെക്കതിരെ നടപടിവേണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

