Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്​കൂൾ കാര്യങ്ങളിൽ...

സ്​കൂൾ കാര്യങ്ങളിൽ അഭ്യൂഹങ്ങളിൽ വീഴരുത്​ –വിദ്യാഭ്യാസ മന്ത്രാലയം

text_fields
bookmark_border
സ്​കൂൾ കാര്യങ്ങളിൽ അഭ്യൂഹങ്ങളിൽ വീഴരുത്​ –വിദ്യാഭ്യാസ മന്ത്രാലയം
cancel

ദോഹ: കോവിഡ്-19 കാരണം സ്​കൂൾ അടച്ചു പൂട്ടുകയോ ക്ലാസ്​ റൂമുകൾ മാത്രം അടക്കുകയോ ചെയ്യുകയാണെങ്കിൽ രക്ഷിതാക്കളെ വിവരം അറിയിക്കുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.സ്​കൂളോ ക്ലാസ്​ റൂമുകളോ അടക്കുകയാണെങ്കിൽ പഠനം ഒാൺലൈൻ വഴി തുടരുമെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു. ചില സ്​കൂളുകളിൽ ചുരുക്കം ചില കോവിഡ്-19 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും കോവിഡ്-19 േപ്രാട്ടോകോൾ പ്രകാരമുള്ള എല്ലാ നടപടികളും ഉടൻ പൂർത്തിയാക്കിയതായും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ്-19 സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട എല്ലാ അഭ്യൂഹങ്ങളെയും രക്ഷിതാക്കൾ തള്ളിക്കളയണമെന്നും ഔദ്യോഗിക േസ്രാതസ്സുകളിൽനിന്ന് മാത്രം വിവരങ്ങൾ അറിയാൻ ശ്രമിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

വിദ്യാർഥികളും അധ്യാപകരും ജീവനക്കാരുമടക്കം സ്​കൂളുകളിലെ സുരക്ഷ മുൻകരുതൽ നടപടികൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയം നിരന്തരം പരിശോധന നടത്തുന്നുണ്ടെന്നും ആരെങ്കിലും കോവിഡ്-19 പോസിറ്റിവ് ആയാൽ ഉടൻ ആവശ്യമായ മെഡിക്കൽ നടപടികൾക്ക് വിധേയമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

സ്​കൂളുകളിൽ നടപ്പാക്കിയ സമഗ്ര പാഠ്യ സംവിധാനം മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ മുൻകരുതലുകളും സ്​കൂളുകളിൽ നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു.

അതേസമയം, നേരത്തേ നിശ്​ചയിച്ച പ്രകാരം ത​െന്ന ഈ അധ്യയന വർഷം ഇൻറഗ്രേറ്റഡ്​ ലേർണിങ്​ സംവിധാനം തുടരുമെന്നും ഇക്കാര്യത്തിൽ മാറ്റമുണ്ടാകില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്​. ഓൺലൈനും ഓഫ്​ലൈനും യോജിപ്പിച്ചുള്ള പാഠ്യപദ്ധതിയാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministry of Educationgulf newsqatar newsschool rumors
Next Story