Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമൊബൈലും ഡ്രൈവിങ്ങും...

മൊബൈലും ഡ്രൈവിങ്ങും ഒന്നിച്ച്​ വേണ്ടാ...

text_fields
bookmark_border
മൊബൈലും ഡ്രൈവിങ്ങും ഒന്നിച്ച്​ വേണ്ടാ...
cancel

ദോഹ: ഒരു കൈയിൽ മൊബൈൽ ഫോണും മറുകൈയിൽ സ്​റ്റിയറിങ്ങും പിടിച്ച്​ ഡ്രൈവിങ്​ ശീലമാക്കിയവർ ഇനി സൂക്ഷിച്ചാൽ നല്ലത്​. ഡ്രൈവിങ്ങിനിടയിൽ ഫോൺ ഉപയോഗിക്കുന്നവരെ പിടികൂടാനുള്ള കാമറാ സംവിധാനങ്ങൾ പ്രവർത്തനസജ്ജമായതായി ട്രാഫിക്​ വിഭാഗം അധികാരികൾ. റോഡരികുകളിലും ട്രാഫിക് സിഗ്‌നലുകളിലും സ്​ഥാപിച്ച സി.സി.ടി.വി കാമറകളിലൂടെ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ തിരിച്ചറിയുകയും നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന്​ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ട്രാഫിക് ബോധവത്​കരണ വിഭാഗം ഡയറക്ടര്‍ കേണല്‍ ഡോ. മുഹമ്മദ് റാദി അല്‍ ഹജ്​റി അറിയിച്ചു.

​ൈഡ്രവിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നത്​ അപകടങ്ങൾ വർധിക്കാൻ കാരണമാവുന്നുണ്ട്​. വിളിക്കാനും സംസാരിക്കാനും മാത്രമല്ല, ഫോൺ ഉപയോഗിക്കുന്നത്​. സമൂഹമാധ്യമങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഉപയോഗവും ഫോൺവഴി നടക്കുന്നു. ഇത്തരം ഉപയോഗങ്ങൾക്ക്​ ആളുകൾ പൂർണമാ​യോ ഭാഗികമായോ ആസക്​തരായി മാറുന്ന പ്രവണതയാണുള്ളത്​. ഡ്രൈവിങ്ങിനിടെ ഫോണി​ലേക്ക്​ ശ്രദ്ധ നൽകുന്നത്​ അപകടങ്ങൾ ക്ഷണിച്ചുവരുത്താൻ കാരണമാകുമെന്നതിനാൽ ട്രാഫിക്​ വിഭാഗം ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടികളുമായി രംഗത്തിറങ്ങുമെന്നും ​കേണൽ ഡോ. മഹുമ്മദ്​ റാദി പറഞ്ഞു. ഖത്തർ റേഡിയോയുടെ പരിപാടിയിൽ പ​ങ്കെടുത്തുകൊണ്ട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളുമായി കാര്‍ ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ഒരു സ്ത്രീക്കെതിരെ നടപടി സ്വീകരിച്ചതായും അദ്ദേഹം വ്യക്​തമാക്കി. ഡ്രൈവിങ്ങിൽ ഫോൺ ഉപയോഗിക്കുന്ന ശീലം മാറ്റണമെന്നും ആവശ്യപ്പെട്ടു. ശ്രദ്ധ തെറ്റാനിടയുള്ള പ്രവർത്തനങ്ങളിൽ ഡ്രൈവർമാർ ഇടപെടരുത്​. സ്വന്തം ജീവനും റോഡിലെ മറ്റു യാത്രക്കാരുടെ ജീവനും ഈ ജാഗ്രത അത്യാവശ്യമാണ്​. നിരന്തരമായ ട്രാഫിക്​ ബോധവത്​കരണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അപകടനിരക്ക്​ കുറക്കാൻ കഴിഞ്ഞതായും ജനറൽ ഡയറക്​ടറേറ്റ്​ ഓഫ്​ ട്രാഫിക്​ അറിയിച്ചു. ട്രാഫിക്​ പെട്രോൾ ഓഫിസർമാർക്കുള്ള പരിശീലനം, ഡ്രൈവിങ്​ സ്​കൂളുകളുടെ പാഠ്യപദ്ധതി പരിഷ്​കരിക്കൽ, ട്രാഫിക്​ ബോധവത്​കരണ പദ്ധതികൾ എന്നി മൂന്ന്​ പ്രധാന ഘടകങ്ങൾ വഴി രാജ്യത്തെ റോഡ്​ ഗതാഗതം കൂടുതൽ സുരഷിതമാക്കാനാണ്​ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റോഡുകൾ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നതുമൂലമുള്ള ഗതാഗത പ്രശ്​നവും തിരക്കും ഒഴിവാക്കാൻ പൊതുമരാമത്ത്​ വിഭാഗം 'അശ്​ഗാലു'മായി ചേർന്ന്​ വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്​. ഏതെങ്കിലും റൂട്ടുകളിലെ ഗതാഗത തടസ്സം സംബന്ധിച്ച വിവരങ്ങൾ ട്രാഫിക്​ പ്ലാറ്റ്​ഫോമുകളിലൂടെ യാത്രക്കാർക്ക്​ ലഭ്യമാക്കുകയും ബദൽ റൂട്ടുകൾ തിരഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്​താണ്​ പ്രശ്​നങ്ങൾക്ക്​ പരിഹാരം കാണുന്നത്​. ​ലോകത്ത്​ എല്ലാ നഗരങ്ങളും നേരിടുന്ന വെല്ലുവിളിയാണ്​ ഗതാഗതക്കുരുക്കുകൾ, ചില തിരക്കേറിയ സമയങ്ങളിൽ മാത്രമാണ്​ ട്രാഫിക്​ ​േബ്ലാക്കുണ്ടാവുന്നത്​. എന്നാൽ, മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക്​ എന്ന പ്രശ്​നം പൂർണമായും പരിഹരിക്കപ്പെട്ടു -കേണൽ ഡോ. മുഹമ്മദ്​ റാദി പറഞ്ഞു.

കാമ്പിൽ മേഖലകളിലേക്കുള്ള കരാവനുകളുടെ നീക്കം രാവിലെ എട്ട്​ മുതൽ വൈകീട്ട്​ അഞ്ചുവരെ മാ​ത്രമേ പാടുള്ളൂ എന്ന നിർദേശം നൽകിയതായും അദ്ദേഹം വ്യക്​തമാക്കി.

അപകടങ്ങൾ കുറക്കുന്നതിനും പകലിൽ ദൂരക്കാഴ്​ചയിൽ ഡ്രൈവ്​ ചെയ്യാമെന്നതിനാലുമാണ്​ ഈ നിർദേശമെന്നും ട്രാഫിക് ബോധവത്​കരണ വിഭാഗം ഡയറക്ടര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:driving with mobile phone
News Summary - don't drive while using mobile phone
Next Story