Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘അമൽ’ ലഹരിവിരുദ്ധ കാമ്പയിനുമായി ഡോം ഖത്തർ

text_fields
bookmark_border
ആറുമാസം നീളുന്ന കാമ്പയിനിൽ ഖത്തറിലും നാട്ടിലുമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും
‘അമൽ’ ലഹരിവിരുദ്ധ  കാമ്പയിനുമായി  ഡോം ഖത്തർ
cancel

ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) ആറുമാസം നീളുന്ന ലഹരിവിരുദ്ധ കാമ്പയിൻ ‘അമൽ’ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഉസ്മാൻ കല്ലൻ പ്രഖ്യാപനം നിർവഹിച്ചു. അറബി ഭാഷയിൽ ‘പ്രതീക്ഷ’ എന്നർഥം വരുന്ന ‘അമൽ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായി സെമിനാറുകൾ, സംവാദങ്ങൾ, യുവജന ശാക്തീകരണ പരിപാടികൾ, കുടുംബ സംഗമങ്ങൾ, നേതൃത്വ പരിശീലനങ്ങൾ തുടങ്ങിയ വിവിധ പദ്ധതികൾ ഖത്തറിലും നാട്ടിലുമായി നടത്തുമെന്ന് ചീഫ് അഡ്വൈസർ വി.സി. മഷ്ഹൂദ് പറഞ്ഞു. ഖത്തറിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ സംഘടനകളുടെയും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും ഖത്തറിലെ ഇന്ത്യൻ ഡോക്ടർമാരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

വെള്ളിയാഴ്ച രാവിലെ എട്ടിന് തുമാമയിലെ ഭാരത് ടേസ്റ്റ് റെസ്റ്റാറന്റിൽ നടക്കുന്ന ചടങ്ങിൽ കാമ്പയിനിന്റെ ഔപചാരിക ഉദ്ഘാടനം നടക്കും. കേരള മദ്യനിരോധന സമിതി സംസ്ഥാന ചെയർമാൻ അബ്ദുൽ ലത്തീഫ് ഫറൂഖ് മുഖ്യാതിഥിയാകും. പ്രസിഡന്റ് ഉസ്മാൻ കല്ലന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സിദ്ദീഖ് വാഴക്കാട് സ്വാഗതം പറഞ്ഞു. ഡോ. ഷഫീഖ് മമ്പാട് പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു. രക്ഷാധികാരി ഡോ. അമാനുല്ല വടക്കാങ്ങര സംസാരിച്ചു. വൈസ് പ്രസിഡന്റ് സലീം റോസ് നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dome Qatar Launches ‘Amal’ Anti-Drug Campaign
Next Story