Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഡോം ഖത്തർ ഉദ്ഘാടനം

ഡോം ഖത്തർ ഉദ്ഘാടനം

text_fields
bookmark_border
ഡോം ഖത്തർ ഉദ്ഘാടനം
cancel
camera_alt

ഡോം ഖത്തറി​െൻറ ഉദ്​ഘാടനചടങ്ങ്

ദോഹ: മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം) ഖത്തറി​െൻറ ഔദ്യോഗിക ഉദ്ഘാടനം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടന്നു. കേരള നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ പരിപാടിയിൽ പ​ങ്കെടുത്തു.പ്രസിഡൻറ്​ മഷ്ഹൂദ് തിരുത്തിയാട് അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ലോഗോ പ്രകാശനം ചെയ്തു.ഇ.ടി. മുഹമ്മദ് ബഷീർ എം.പി സംസാരിച്ചു. എ.പി. അബ്​ദുൽ വഹാബ് എം.പി www.domqatar.com വെബ്​സൈറ്റ്​ ഉദ്ഘാടനം ചെയ്തു.

മലപ്പുറം ജില്ല കലക്ടർ ഗോപാലകൃഷ്ണൻ, ഐ.സി.സി പ്രസിഡൻറ്​ എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡൻറ്​ ടി.എൻ. ബാബുരാജ് എന്നിവർ സംസാരിച്ചു. അച്ചു ഉള്ളാട്ടിൽ സംഘടനയുടെ ലക്ഷ്യങ്ങൾ അവതരിപ്പിച്ചു. ലോഗോ മത്സര വിജയിയായ സ്​റ്റാലിൻ ശിവദാസന് ഡോ. വി.വി. ഹംസ സമ്മാനം നൽകി.

പ്രഫ. ഗോപിനാഥ് മുതുകാട് മോട്ടിവേഷനൽ ക്ലാസ്​ നടത്തി. പിന്നണി ഗായകൻ എടപ്പാൾ വിശ്വൻ, അതുൽ നറുകര, തയ്യിബ്, അജ്മൽ അരീക്കോട് എന്നിവർ കലാപരിപാടികൾക്ക്​ നേതൃത്വം നൽകി. രതീഷ് കക്കോവ്​, ബാലൻ മാണഞ്ചേരി, ബഷീർ കുനിയിൽ, ഡോ. ശാഫി താപ്പി മമ്പാട്, ശ്രീജിത്ത് നായർ, നിയാസ് പൊന്നാനി, ഷാനവാസ് തറയിൽ, ജലീൽ എ. കാവിൽ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അബ്​ദുൽ അസീസ് സ്വാഗതവും പി.പി. അബ്​ദുൽ റഷീദ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story