ഡോം ഖത്തർ രക്തദാന കാമ്പയിന് തുടക്കം
text_fieldsഡയസ്പോറ ഓഫ് മലപ്പുറം സംഘടിപ്പിക്കുന്ന രക്തദാന കാമ്പയിന്റെ ഉദ്ഘാടനം ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ഡോണേഴ്സ് സെന്ററിൽ ഉദ്ഘാടനം ചെയ്തപ്പോൾ
ദോഹ: മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) സംഘടിപ്പിക്കുന്ന മൂന്ന് മാസം നീളുന്ന രക്തദാന ക്യാമ്പയിന് തുടക്കം. ഹമദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ഡോണർ സെന്ററിൽ നടന്ന ചടങ്ങ് ഡോം ഖത്തർ പ്രസിഡന്റ് ഉസ്മാൻ കല്ലൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി നിരവധി പേർ പ്ലേറ്റ് ലെറ്റ് ദാനം ചെയ്തു. ചടങ്ങിൽ ഡോം ഖത്തർ ചീഫ് അഡ്വൈസർ വി.സി. മഷൂദ്, കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗം ചെയർമാൻ നൗഫൽ കട്ടുപാറ, ജനറൽ സെക്രട്ടറി സിദ്ദീഖ് വാഴക്കാട് എന്നിവർ സംസാരിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഡോം ഖത്തർ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്ന് പ്രസിഡന്റ് ഉസ്മാൻ കല്ലൻ പറഞ്ഞു. കാൻസർ ഉൾപ്പെടെയുള്ള വിവിധ രോഗങ്ങളുടെ ചികിത്സയിലും രക്തസ്രാവം നിയന്ത്രിക്കുന്നതിലും പ്ലേറ്റ് ലെറ്റുകൾക്ക് നിർണായക പങ്കുണ്ടെന്നും അതിനാൽ പ്ലേറ്റ് ലെറ്റ് ദാനത്തിന്റെ പ്രാധാന്യം സമൂഹം തിരിച്ചറിയണമെന്നും ബന്ധപ്പെട്ടവർ അഭിപ്രായപ്പെട്ടു. ഡിസംബർ 11-ന് എച്ച്.എം.സിയിൽ നടക്കുന്ന വിപുലമായ രക്തദാന ക്യാമ്പോടെ മൂന്ന് മാസം നീളുന്ന ക്യാമ്പയിൻ സമാപിക്കും.
ഇതിനിടയിൽ ഇൻഡസ്ട്രിയൽ ഏരിയ, തുമാമ, അൽഖോർ, മിസഈദ് തുടങ്ങിയ സ്ഥലങ്ങളിലും ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡോ. ഷഫീഖ് താപ്പി മമ്പാട്, സുരേഷ് ബാബു പണിക്കർ, നിയാസ് കൈപ്പേങ്ങൽ, കെ.ടി. അനീസ്, വസീം അബ്ദുൽ റസാഖ്, നിസാർ ചെട്ടിപ്പടി, എം.പി. നൗഫൽ, രജീഷ് ഹംസ, നിഷാദ് കള്ളിയൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

