Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹോ​ണ്ട​യു​ടെ...

ഹോ​ണ്ട​യു​ടെ പു​തു​പു​ത്ത​ൻ വാ​ഹ​ന നി​ര​യു​മാ​യി ഡൊ​മാ​സ്കോ

text_fields
bookmark_border
ഹോ​ണ്ട​യു​ടെ പു​തു​പു​ത്ത​ൻ വാ​ഹ​ന നി​ര​യു​മാ​യി ഡൊ​മാ​സ്കോ
cancel
camera_alt

ജി.​എ.​സി​യു​ടെ എം​കോ പു​റ​ത്തി​റ​ക്കു​ന്നു

ദോ​ഹ: വാ​ഹ​ന​പ്രേ​മി​ക​ൾ​ക്ക് ഏ​റ്റ​വും പു​തി​യ ഹോ​ണ്ട കാ​റു​ക​ളും സ​വി​ശേ​ഷ​മാ​യ ഹോ​ണ്ട സെ​ന്റ​റും അ​വ​ത​രി​പ്പി​ച്ച് ദോ​ഹ മാ​ർ​ക്ക​റ്റി​ങ് സ​ർ​വി​സ് ക​മ്പ​നി​യാ​യ ​‘ഡൊ​മാ​സ്കോ’. വാ​ഹ​ന വി​പ​ണി​യി​ൽ ത​രം​ഗ​മാ​യി മാ​റു​ന്ന ഏ​റ്റ​വും പു​തി​യ ഹോ​ണ്ട​യു​ടെ കാ​റു​ക​ൾ അ​വ​ത​രി​പ്പി​ച്ചാ​ണ് ഈ​സ്റ്റ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ റോ​ഡി​ലെ ഹോ​ണ്ട ഷോ​റൂ​മും സ​ർ​വി​സ് സെ​ന്റ​റും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. ഹോ​ണ്ട സി​വി​ഷ് ടൈ​പ് ആ​ർ, ‘ദ ​ഓ​ൾ ന്യൂ ​എ​സ്.​യു.​വി ഹോ​ണ്ട ഇ​സെ​ഡ് ആ​ർ വി, ‘​ദ ന്യൂ ​സെ​വ​ൻ സീ​റ്റ​ർ ഹോ​ണ്ട സി.​ആ​ർ.​വി’, ‘നെ​ക്സ്റ്റ് ജ​ന​റേ​ഷ​ൻ ഹോ​ണ്ട പൈ​ല​റ്റ്’, ഹോ​ണ്ട അ​ക്കോ​ർ​ഡ് ഇ-​എ​ച്ച്.​ഇ.​വി’ എ​ന്നീ പു​തു​ത​ല​മു​റ​യി​ലെ അ​ഞ്ചു മോ​ഡ​ലു​ക​ളാ​ണ് പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ വി​പ​ണി​യി​ലെ​ത്തി​ച്ച​ത്.

അ​തേ​സ​മ​യം, ​പ​രി​സ്ഥി​തി​സൗ​ഹൃ​ദ ല​ക്ഷ്യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹോ​ണ്ട​യു​ടെ സു​സ്ഥി​ര​ത​യും സു​ര​ക്ഷ​യും ഊ​ന്ന​ൽ ന​ൽ​കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചു. എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ളി​ലും കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം ഒ​ഴി​വാ​ക്കു​ക​യെ​ന്ന 2050 ല​ക്ഷ്യം വ്യ​ക്ത​മാ​ക്കി. ബാ​റ്റ​റി ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ (ഇ.​വി) ഫ്യൂ​വ​ൽ സെ​ൽ ഇ​ല​ക്ട്രി​ക് വെ​ഹി​ക്ൾ (എ​ഫ്.​സി.​വി​സ്) എ​ന്നി​വ​യു​ടെ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ച്ച് പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​മി​ല്ലാ​ത്ത ഗ​താ​ഗ​ത സം​വി​ധാ​നം എ​ന്ന​താ​ണ് പ്ര​ധാ​ന ല​ക്ഷ്യം.

ഉ​പ​ഭോ​ക്താ​ക്ക​ൾ ഏ​റെ വി​ല​മ​തി​ക്കു​ന്ന ബ്രാ​ൻ​ഡ് എ​ന്ന നി​ല​യി​ൽ ‘ഹോ​ണ്ട’​യെ പ്ര​തി​നി​ധാ​നം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് ഡൊ​മാ​സ്കോ ഖ​ത്ത​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മാ​ർ​കോ മെ​ലാ​നി പ​റ​ഞ്ഞു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഏ​റ്റ​വും ആ​ക​ർ​ഷ​ണീ​യ​വും ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തു​മാ​യ ഒ​ന്നാ​യി പു​തി​യ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ഷോ​റൂ​മും സ​ർ​വി​സ് സെ​ന്റ​റും മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​മ്പ​നി​യു​ടെ ഉ​പ​ഭോ​ക്തൃ താ​ൽ​പ​ര്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടാ​ണ് ഈ​സ്റ്റ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ റോ​ഡി​ലെ സെ​ന്റ​ർ ആ​രം​ഭി​ച്ച​ത്. പു​തി​യ കാ​റു​ക​ൾ വാ​ങ്ങാ​നും സ​ർ​വി​സി​ങ്ങി​നും പ്രീ ​ഓ​ൺ​ഡ് കാ​റു​ക​ൾ സ്വ​ന്ത​മാ​ക്കാ​നു​മു​ള്ള കേ​ന്ദ്ര​മാ​യി ഇ​വി​ടം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. 3500 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​ണ് സെ​ന്റ​ർ സ​ജ്ജീ​ക​രി​ച്ച​ത്. സെ​ഡാ​ൻ, എ​സ്.​യു.​വി, സ​ർ​ട്ടി​ഫൈ​ഡ് പ്രീ ​ഓ​ൺ​ഡ് കാ​ർ, സ​ർ​വി​സ്, സ്പെ​യ​ർ പാ​ർ​ട്സ് എ​ന്നി​വ​യു​ടെ വി​ശാ​ല കേ​ന്ദ്ര​മാ​ണി​ത്. ഒ​രു ദി​വ​സം 80 കാ​റു​ക​ൾ വ​രെ സ​ർ​വി​സ് ചെ​യ്യാ​ൻ ക​ഴി​യും. ഏ​റ്റ​വും വേ​ഗ​ത്തി​ലും സൂ​ക്ഷ്മ​ത​യോ​ടെ​യും സ​ർ​വി​സ് ചെ​യ്ത് ന​ൽ​കു​ന്ന ഹോ​ണ്ട എ​ക്സ്പ്ര​സ് സേ​വ​ന​വും ല​ഭ്യ​മാ​ണ്. ഹോ​ണ്ട​യു​ടെ ഖ​ത്ത​റി​ലെ ഏ​ക അം​ഗീ​കൃ​ത വി​ത​ര​ണ​ക്കാ​രാ​ണ് വാ​ഹ​ന വി​ത​ര​ണ രം​ഗ​ത്തെ ക​രു​ത്ത​രാ​യ ഡൊ​മാ​സ്കോ.

ഹോ​ണ്ട​യു​ടെ പു​തു​വാ​ഹ​ന​മാ​യ ‘ടൈ​പ് ആ​ർ’ ഡൊ​മാ​സ്കോ​യി​ൽ പു​റ​ത്തി​റ​ക്കി​യ​പ്പോ​ൾ

ഡൊ​മാ​സ്കോജി.​എ.​സി പു​തി​യ ഷോ​റൂം

ഖ​ത്ത​റി​ലെ വാ​ഹ​ന വി​പ​ണി​യി​ൽ ജി.​എ.​സി മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ക്കാ​ർ വ​ർ​ധി​ച്ച​തി​നു പി​ന്നാ​ലെ, പു​തി​യ ഷോ​റൂ​മും സ​ർ​വി​സ് സെ​ന്റ​റും ഈ​സ്റ്റ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ റോ​ഡി​ൽ തു​റ​ന്നു. വി​ൽ​പ​ന, സ​ർ​വി​സ്, സ്പെ​യ​ർ പാ​ർ​ട്സ് സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് പു​തി​യ​തും നി​ല​വി​ലു​ള്ള​തു​മാ​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ക​ര്യ​പ്പെ​ടു​ന്ന ഷോ​റൂം ആ​രം​ഭി​ച്ച​ത്. 2000 ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ് പു​തി​യ ഷോ​റൂം തു​റ​ന്ന​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ജി.​എ.​സി എ​സ്.​യു.​വി സെ​ഡാ​ൻ നി​ര​യി​ലെ പു​തു​മു​ഖ​മാ​യ എം​കോ​യും അ​വ​ത​രി​പ്പി​ച്ചു.

വി ​ഷേ​പ് ഗ്രി​ല്ലോ​ടെ അ​ഞ്ചു സീ​റ്റ​റാ​ണ് എം​കോ വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. ഒ​പ്പം ഏ​​റെ പു​തു​മ​യു​ള്ള സ​വി​ശേ​ഷ​ത​ക​ളും വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ജി.​എ.​സി അ​പ്രൂ​വ്ഡ് പ്രീ ​ഓ​ൺ​ഡ് സ​ർ​ട്ടി​ഫൈ​ഡ് പ്രോ​ഗ്രാ​മും ഡൊ​മാ​സ്കോ അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hondanew vehicleDomasco
News Summary - Domasco as Honda's all-new vehicle line-up
Next Story