ഡോം ഖത്തർ ഷൂട്ടൗട്ട് 26ന്
text_fieldsദോഹ: ഖത്തർ ലോകകപ്പിെൻറ ഭാഗമായി ഡയസ്പോറ ഓഫ് മലപ്പുറം ഏകദിന അഖിലേന്ത്യ ഫുട്ബാൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിക്കുന്നു. നവംബർ 26ന് വെള്ളിയാഴ്ച കാംബ്രിഡ്ജ് സ്കൂളിൽ സംഘടിപ്പിക്കുന്ന ടൂർണമെൻറിൽ ഖത്തറിലെ ഇന്ത്യൻ സമൂഹത്തെ പ്രതിനിധാനംചെയ്ത് 64 ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
'ഡോം ഖത്തർ കിക്കോഫ് 22' എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന ഒരുവർഷം നീളുന്ന വിവിധയിനം സ്പോർട്സ് പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കാമ്പയിനാണ് ഡയസ്പോറ പദ്ധതിയിട്ടിരിക്കുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ ഇതിനായി നിർമിച്ചിട്ടുള്ള ഗൂഗിൾ ഫോറം ഉപയോഗിച്ച് അപേക്ഷകൾ സമർപ്പിക്കണം. നവംബർ പത്തിന് വൈകുന്നേരം 7.30ന് ഐ.സി.സിയിൽ നടക്കുന്ന ചടങ്ങിൽ കാമ്പയിൻ പ്രഖ്യാപിക്കുകയും സ്വാഗതസംഘം രൂപവത്കരിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് രതീഷ് കക്കോവ് (55609982), ബഷീർ കുനിയിൽ (55509029) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.