ഡോം ഖത്തർ റൈസ് എബൗവ് ബിസിനസ് മീറ്റ്
text_fieldsഡോം ഖത്തർ ‘റൈസ് എബൗവ്’ ബിസിനസ് മീറ്റിന്റെ ഭാഗമായി നടന്ന പാനൽ ചർച്ചയിൽനിന്ന്
ദോഹ: ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിലും, ബേക്കർടില്ലിയുമായി സഹകരിച്ച് റൈസ് എബൗവ്, നാവിഗേറ്റിങ് ബിസിനസ് സക്സസ് ഇൻ ഖത്തർ എന്ന പേരിൽ ഷെറാട്ടൺ ദോഹയിൽ ബിസിനസ് മീറ്റ് സംഘടിപ്പിച്ചു.
വ്യാപാര മേഖലകളിലെ 250ഓളം പേർ പങ്കെടുത്ത പരിപാടി ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ബേക്കർടില്ലി ദോഹ മാനേജിങ് പാർട്ണറായിട്ടുള്ള രാജേഷ് മേനോൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.
മുഹമ്മദ് അബ്ദുൽ അസീസ് അൽ ദലൈമി), അഹമ്മദ് റാഷിദ് അൽ മുസ്ഫരി, ഗോപാൽ ബാലസുബ്രഹ്മണ്യം, അജയ് കുമാർ, മുഹമ്മദ് അൽ ബറാ സാമി എന്നിവർ പാനലിസ്റ്റുകളായി പങ്കെടുത്തു.
ഐ.ബി.പി.സി പ്രസിഡന്റ് ത്വാഹ മുഹമ്മദ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. അബ്ദുൽ റഷീദ് തിരൂർ, ബിജേഷ് പൊന്നാനി, രാഹുൽ ശങ്കർ കുന്നുംപുറത്ത്, അബ്ദുൽ അസീസ് തിരൂരങ്ങാടി, ഡോ. ഷഫീഖ് താപ്പി, സിദ്ദിഖ് ചെറുവല്ലൂർ, സുരേഷ് ബാബു, നിയാസ് കൈപ്പേങ്ങൽ, നബ്ഷ മുജീബ്, പ്രീതി ശ്രീധർ, ഷംല ജഹ്ഫർ, നിസാർ താനൂർ, ശ്രീജിത്ത് വണ്ടൂർ, ഇർഫാൻ പകര, നൗഫൽ കട്ടുപ്പാറ, അനീസ് വളപുരം, ഉണ്ണിമോയിൻ കീഴുപറമ്പ് എന്നിവർ പരിപാടി നിയന്ത്രിച്ചു. ഡോം ജനറൽ സെക്രട്ടറി എ.സി.കെ മൂസ താനൂർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

