Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഡോം ​ഖ​ത്ത​ർ...

ഡോം ​ഖ​ത്ത​ർ പ്ര​തി​നി​ധികൾ മ​ല​പ്പു​റം ജി​ല്ല ക​ല​ക്ട​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
ഡോം ​ഖ​ത്ത​ർ പ്ര​തി​നി​ധികൾ മ​ല​പ്പു​റം ജി​ല്ല ക​ല​ക്ട​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt

ഡോം ​ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന “അ​മ​ൽ” ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ​യി​ൻ പ്ര​ചാ​ര​ണ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ലാ ക​ല​ക്ട​ർ ഡോ. ​വി​നോ​ദ് ഗോ​യ​ൽ പ​ങ്കാ​ളി​യാ​യ​പ്പോ​ൾ

ദോ​ഹ: ഡ​യ​സ്പോ​റ ഓ​ഫ് മ​ല​പ്പു​റം ഖ​ത്ത​ർ (ഡോം ​ഖ​ത്ത​ർ) പ്ര​തി​നി​ധി സം​ഘം മ​ല​പ്പു​റം ജി​ല്ലാ ക​ല​ക്ട​ർ ഡോ. ​വി​നോ​ദ് ഗോ​യ​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഖ​ത്ത​റി​ലെ മ​ല​പ്പു​റം ജി​ല്ല​ക്കാ​രു​ടെ പൊ​തു​കൂ​ട്ടാ​യ്മ​യാ​യ ഡോം ​ഖ​ത്ത​റി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ല​ക്ഷ്യ​ങ്ങ​ൾ, ഭാ​വി പ​ദ്ധ​തി​ക​ൾ എ​ന്നി​വ പ്ര​തി​നി​ധി​ക​ൾ ജി​ല്ലാ ക​ല​ക്ട​റെ വി​ശ​ദ​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തി. പ്ര​വാ​സി ക്ഷേ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ​ദ്ധ​തി​ക​ൾ, പ്ര​വാ​സി​ക​ളു​ടെ സ്കി​ൽ​ഡെ​വ​ല​പ്പ്മെ​ന്റ്, അ​പ്സ്കി​ല്ലി​ങ്, റി​സ്കി​ല്ലി​ങ് പ​ദ്ധ​തി​ക​ൾ, നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യും ച​ർ​ച്ച ചെ​യ്തു.

ലോ​ക​ത്തി​ന്റെ വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലു​ള്ള മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളു​മാ​യി ഏ​കോ​പ​നം ന​ട​ത്തി, പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നും വി​ക​സ​ന​ത്തി​നു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ​സ​ന്ന​ദ്ധ​മാ​ണെ​ന്ന് ഡോം ​ഖ​ത്ത​ർ പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു. ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ല​യി​ൽ നി​ന്നു​ള്ള വി​വി​ധ സം​ഘ​ട​ന​ക​ളെ​യും പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ളെ​യും ഏ​കോ​പി​പ്പി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ല​ക്ട​റേ​റ്റ് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​ണ്ടെ​ന്നും, ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഡോം ​ഖ​ത്ത​റി​ന്റെ സ​ജീ​വ സ​ഹ​ക​ര​ണം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ക​ല​ക്ട​ർ അ​റി​യി​ച്ചു.

ഡോം ​ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന “അ​മ​ൽ” ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ​യി​ന്റെ ല​ക്ഷ്യ​ങ്ങ​ളും വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​പ്പാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. ചീ​ഫ് അ​ഡ്വൈ​സ​ർ വി.​സി. മ​ഷ്ഹൂ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് വാ​ഴ​ക്കാ​ട്, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ സി.​കെ. അ​ബ്ദു​ൽ അ​സീ​സ്, പി.​സി. നൗ​ഫ​ൽ ക​ട്ടു​പ്പാ​റ എ​ന്നി​വ​ർ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetMalappuram district collectorDOM qatarrepresentatives
News Summary - Dom Qatar representatives held a meeting with the Malappuram District Collector
Next Story