Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോം ​ഖ​ത്ത​ർ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്: നാ​മ​നി​ർ​ദേ​ശം ക്ഷ​ണി​ച്ചു

text_fields
bookmark_border
ഡോം ​ഖ​ത്ത​ർ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്: നാ​മ​നി​ർ​ദേ​ശം ക്ഷ​ണി​ച്ചു
cancel

ദോ​ഹ: ഡ​യ​സ്പോ​റ ഓ​ഫ് മ​ല​പ്പു​റം (ഡോം ​ഖ​ത്ത​ർ) സം​ഘ​ടി​പ്പി​ക്കു​ന്ന മ​ൽ​ഹാ​ർ സീ​സ​ൺ 3 – ദി ​മ​ല​പ്പു​റം ഹാ​ർ​മ​ണി -2026 ന്റെ ​ഭാ​ഗ​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ഖ​ത്ത​റി​ൽ താ​മ​സി​ക്കു​ന്ന മ​ല​പ്പു​റം ജി​ല്ല​ക്കാ​രെ അ​നു​മോ​ദി​ക്കു​ന്നു. ക​ല, കാ​യി​കം, വി​ദ്യാ​ഭ്യാ​സം /പ്രൊ​ഫ​ഷ​ണ​ൽ നേ​ട്ട​ങ്ങ​ൾ, മാ​ന​വി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നീ നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. ഓ​രോ വി​ഭാ​ഗ​ത്തി​ലും ഒ​രാ​ൾ​ക്ക് വീ​തം ആ​കെ നാ​ല് പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ന​ൽ​കു​ക.

2025 സെ​പ്റ്റം​ബ​ർ 1 മു​ത​ൽ 2026 സെ​പ്റ്റം​ബ​ർ 20 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ നേ​ട്ട​ങ്ങ​ളും സം​ഭാ​വ​ന​ക​ളും പു​ര​സ്കാ​ര​ത്തി​നാ​യി പ​രി​ഗ​ണി​ക്കും. നി​ല​വി​ൽ ഖ​ത്ത​റി​ൽ താ​മ​സി​ക്കു​ന്ന മ​ല​പ്പു​റം ജി​ല്ല​ക്കാ​രെ നാ​മ​നി​ർ​ദേ​ശം ചെ​യ്യാം. സ്വ​യം നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന​തി​നൊ​പ്പം മ​റ്റൊ​രാ​ളെ നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന​തി​നും അ​വ​സ​ര​മു​ണ്ട്. ഡോം ​ഖ​ത്ത​റി​ന്റെ ഔ​ദ്യോ​ഗി​ക ഗൂ​ഗ്ൾ ഫോം ​വ​ഴി​യാ​ണ് നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. അ​വ​സാ​ന തീ​യ​തി: സെ​പ്റ്റം​ബ​ർ 20 രാ​ത്രി 9 മ​ണി. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പു​ര​സ്കാ​ര ജേ​താ​ക്ക​ളെ സെ​പ്റ്റം​ബ​ർ 25 വെ​ള്ളി​യാ​ഴ്ച ഡി.​പി.​എ​സ് എം.​ഐ.​എ​സ് വ​ക്റ​യി​ൽ ന​ട​ക്കു​ന്ന മ​ൽ​ഹാ​ർ സീ​സ​ൺ 3 പ​രി​പാ​ടി​യി​ൽ ആ​ദ​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 30283825, 3332499, 33065549, 55262339.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dom Qatar Excellence Award: Nominations invited
Next Story