ഡോം ഖത്തർ ‘മൽഹാർ സീസൺ 3’ ആഘോഷം
text_fieldsദോഹ: മലപ്പുറം ജില്ലക്കാരുടെ പൊതുവേദിയായ ഡയസ്പോറ ഓഫ് മലപ്പുറം ഡോം ഖത്തർ സംഘടിപ്പിച്ച ‘മൽഹാർ സീസൺ 3 - ദി മലപ്പുറം ഹാർമണി 2026’ ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളുടെ മികവുകൊണ്ടും ശ്രദ്ധേയമായി. ഡോം ഖത്തർ പ്രസിഡന്റ് ഉസ്മാൻ കല്ലൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സിദ്ദീഖ് വാഴക്കാട് സ്വാഗതം പറഞ്ഞു.
ചീഫ് അഡ്വൈസർ വി.സി. മഷ്ഹൂദ് സംഘടന മറ്റു രാജ്യങ്ങളിലേക്ക് വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം ജോസഫ്, ഐ.എസ്.സി ജനറൽ സെക്രട്ടറി ഹംസ യൂസഫ്, ഡബ്ല്യു.എം.എഫ് ജനറൽ സെക്രട്ടറി ജോസഫ് ജോർജ് എന്നിവർ സംസാരിച്ചു.
മൽഹാർ സീസൺ -3യുടെ ഭാഗമായി നാല് മേഖലകളിൽ മികവ് നേടിയ മലപ്പുറം ജില്ലക്കാരായ ഖത്തർ പ്രവാസികൾക് ഏർപ്പെടുത്തിയ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. കല, കായികം, വിദ്യാഭ്യാസം, സാമൂഹിക പ്രവർത്തനം എന്നീ നാല് വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ നൽകിയത്. കായിക വിഭാഗത്തിൽ ജസാ മറിയം, സാമൂഹിക പ്രവർത്തന വിഭാഗത്തിൽ അബ്ദുൽ റൗഫ് കൊണ്ടോട്ടി, വിദ്യാഭ്യാസ വിഭാഗത്തിൽ ഡോ. അമാനുല്ല വടക്കാങ്ങര, കലാ വിഭാഗത്തിൽ അബ്ദുൽ കരീം (കരീം ഗ്രാഫി) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. എ.പി. മണികണ്ഠൻ, ഷാനവാസ് ബാവ, ഉസ്മാൻ കല്ലൻ, ഖത്തർ ചാരിറ്റി മുൻ കോഓഡിനേറ്റർ ഖാലിദ് അഹ്മദ് ഫക്രു എന്നിവർ പുരസ്കാരങ്ങൾ സമ്മാനിച്ചു. ഡോം ഖത്തർ സംഘടിപ്പിച്ചുവരുന്ന ആറുമാസം നീളുന്ന ‘അമൽ’ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സദസ്സിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു. ഡോ. ഷഫീഖ് താപ്പി മമ്പാട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ‘അമൽ’ ക്യാമ്പയിന്റെ വിവിധ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന പ്രസന്റേഷൻ വൈസ് പ്രസിഡന്റ് സി.കെ. അബ്ദുൽ അസീസ് അവതരിപ്പിച്ചു. ട്രഷറർ സൗമ്യ പ്രദീപ് നന്ദി പറഞ്ഞു.
ക്യാമ്പയിന്റെ ഭാഗമായി ഡോം ഖത്തർ പുറത്തിറക്കുന്ന ‘ഉയിർപ്പാട്’ മ്യൂസിക്കൽ ആൽബത്തിന്റെ ടീസർ പിന്നണ ഗായകൻ അക്ബർ ഖാൻ പ്രകാശനം ചെയ്തു. തുടർന്ന് അക്ബർ ഖാനും അനുശ്രീയും നേതൃത്വം നൽകിയ ലൈവ് ഓർക്കസ്ട്ര അരങ്ങേറി. ഖത്തറിലെ വിവിധ കലാകാരന്മാരും കലാസംഘങ്ങളും അവതരിപ്പിച്ച നൃത്ത -കലാപരിപാടികളും സദസ്സിന്റെ ശ്രദ്ധ നേടി. കോൽക്കളി, നൃത്തങ്ങൾ, കൈകൊട്ടിക്കളി, ചെണ്ടമേളം തുടങ്ങിയ പരിപാടികൾ ശ്രദ്ധേയമായി.
ഐ.സി.സി അഡ്വൈസറി ബോർഡ് അംഗം അഷ്റഫ് ചിറക്കൽ, ഡോം ഖത്തർ രക്ഷധികാരികളായ എ.പി. ആസാദ്, ഡോ. വി.വി. ഹംസ, ബാലൻ, ശ്രീധർ, വൈസ് പ്രസിഡന്റുമാരായ രതീഷ് കക്കോവ്, പി.പി. അബദുൽ റഷീദ് തിരൂർ, നൗഫൽ കട്ടുപ്പാറ, അഷ്റഫ് നന്നമുക്ക്, നബ്ഷാ മുജീബ്, സെക്രട്ടറിമരായ ഷംല ജാഫർ, ശരത് ചന്ദ്രൻ, സാബിർ അഹമ്മദ്, വനിതാ വിങ് പ്രസിഡന്റ് പ്രീതി ശ്രീധർ, എം.സി. മെമ്പർമാരായ ഹകീം കാപ്പൻ, എ.സി.കെ. മൂസ, റസിയ ഉസ്മാൻ, മൈമൂന സൈനുദ്ധീൻ, ഉണ്ണിമോയി, എം.പി. നൗഫൽ, അനീസ് മമ്പാട്, ഷഹനാസ് ബാബു തുടങ്ങിയവർ കലാകാരന്മാർക് മെമന്റോ സമ്മാനിച്ചു. പരിപാടികൾക്ക് സുരേഷ് പണിക്കർ, അബി ചുങ്കത്തറ, പി.കെ. അനീഷ്, ശരത്, ജുനൈബ സൂരജ്, റമീസ്, റഫീഖ് മേച്ചേരി, നിയാസ് കൈപേങ്ങൾ, പി.ടി. ഫിറോസ്, ശ്രീജിത്ത് വണ്ടൂർ, റമീസ്, ഫാത്തിഹ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

