ഡോം ഖത്തർ രക്തദാന ക്യാമ്പ്
text_fieldsരക്തദാന ക്യാമ്പിനുള്ള പ്രശംസപത്രം ഹമദ് മെഡിക്കൽ കോർപറേഷൻ അധികൃതരിൽനിന്ന് ഡോം ഖത്തർ പ്രസിഡൻറ് വി.സി. മഷ്ഹൂദ് ഏറ്റുവാങ്ങുന്നു
ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു.വെള്ളിയാഴ്ച ഹമദ് ബ്ലഡ് ബാങ്ക് യൂനിറ്റിൽ നൂറിൽപരം ആളുകളുടെ പങ്കാളിത്തത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ഉദ്ഘാടനം ഐ.സി.സി പ്രസിഡൻറ് പി.എൻ. ബാബുരാജ് നിർവഹിച്ചു.
ഡോം ഖത്തർ പ്രസിഡൻറ് വി.സി. മഷ്ഹൂദ് അധ്യക്ഷത വഹിച്ചു. ഷാനവാസ് തറയിൽ സ്വാഗതവും കേശവദാസ് നിലമ്പൂർ നന്ദിയും പറഞ്ഞു.ചീഫ് കോഓഡിനേറ്റർ ഉസ്മാൻ കല്ലൻ, രക്ഷാധികാരികളായ റഊഫ് കൊണ്ടോട്ടി, ഹൈദർ ചുങ്കത്തറ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
റസിയ ഉസ്മാൻ, സഖി ജലീൽ, നബ്ഷ മുജീബ്, പ്രീതി ശ്രീധർ തുടങ്ങിയവർ ആരോഗ്യ സെമിനാറിനു നേതൃത്വം നൽകി. സെമിനാറിൽ ഡോ. ഷെഫീഖ് താപ്പി മമ്പാട്, ഡോ. തസ്‌നീം എന്നിവർ രക്തദാനവും അനുബന്ധ വിഷയത്തെക്കുറിച്ചും സംസാരിച്ചു. ഡോം ഭാരവാഹികളായ എം.പി. ശ്രീധർ, രതീഷ് കക്കോവ്, ഡോ. വി.വി. ഹംസ അൽ സുവൈദി, ബാലകൃഷ്ണൻ മണ്ണഞ്ചേരി, പി. ബഷീർ കുനിയിൽ, സി.പി. ഹരിശങ്കർ, സിദ്ദീഖ് വാഴക്കാട്, നൗഫൽ കട്ടുപ്പാറ, കെ.ടി. അനീസ്, ഇർഫാൻ ഖാലിദ്, നിയാസ് പാലപ്പെട്ടി, ശിവദാസ് എന്നിവർ നേതൃത്വം നൽകി.
ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാൻ, ഐ.സി.സി അംഗം അനീസ് ജോർജ് തോമസ്, ഐ.എസ്.സി മെംബർ കെ.വി. ബോബൻ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.