Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡോം ഖത്തർ രക്തദാന ക്യാമ്പ്
text_fieldsbookmark_border
ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മൂന്ന് മാസം നീണ്ടുനിൽക്കുന്ന ജീവകാരുണ്യ സേവന പരിപാടികൾക്ക് തുടക്കം കുറിച്ച് ഡയസ്പോറ ഓഫ് മലപ്പുറം (ഡോം) ഖത്തർ സോഷ്യൽ വെൽഫെയർ വിങ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 'രക്തദാനം... ജീവദാനം' എന്ന സന്ദേശവുമായി ഞായറാഴ്ച രാവിലെ എട്ടു മുതൽ ഇൻഡസ്ട്രിയൽ ഏരിയിൽ സ്പീഡ് ലൈൻ പ്രിന്റിങ് ഫാക്റ്ററിയിൽ വെച്ച് ക്യാമ്പ് നടക്കും.
രക്തദാനത്തിന് പുറമെ പ്ലേറ്റ്ലെറ്റ് ദാനം ചെയ്യാനുള്ള രജിസ്ട്രേഷനും വിവരശേഖരണവും ക്യാമ്പിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: +974 70617949 , 50582347.
Next Story

