ലോകത്തെ മികച്ച വിമാനത്താവളങ്ങളിൽ ദോഹ ഹമദ് വിമാനത്താവളവും; മിഡിൽ ഈസ്റ്റിൽ ഏറ്റവും മികച്ചത്
text_fieldsദോഹ: ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടിയിൽ വീണ്ടും ഇടം നേടി ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. അന്താരാഷ്ട്ര എയർലൈൻ-എയർപോർട്ട് റേറ്റിങ് സ്ഥാപനമായ സ്കൈട്രാക്സിന്റെ 2025ലെ പട്ടികയിലാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയത്. ലോകത്തെ ഏറ്റവും മികച്ച വിമാനത്താവള പട്ടികയിൽ രണ്ടാം സ്ഥാനവും മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമായും ഹമദിനെ തെരഞ്ഞെടുത്തു.
സ്കൈട്രാക്സിന്റെ വേൾഡ് എയർപോർട്ട് അവാർഡുകളിൽ തുടർച്ചയായ പതിനൊന്നാം വർഷമാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന പദവി നിലനിർത്തുന്നത്. സ്പെയിനിലെ മഡ്രിഡിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. ഹമദ് വിമാനത്താവളത്തിന് 5-സ്റ്റാർ എയർപോർട്ട് റേറ്റിങ്ങും ലഭിച്ചു.
ആഗോള തലത്തിൽ മികച്ച എയർപോർട്ട് ഷോപ്പിങ്ങിനുള്ള പുരസ്കാരവും ഹമദ് വിമാനത്താവളത്തിനാണ്. തുടർച്ചയായ മൂന്നാം തവണയാണ് ഈ അംഗീകാരം ലഭിക്കുന്നത്. ഷോപ്പിങ്, ഡൈനിങ് ഓപ്ഷനുകൾ, വിശാലമായ ഇൻഡോർ ട്രോപ്പിക്കൽ ഗാർഡൻ എന്നിവ ഉൾപ്പെടെ വിനോദ, വിശ്രമ സൗകര്യങ്ങൾക്ക് മികവുറ്റ സംവിധാനമാണ് ഹമദ് വിമാനത്താവളത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

