ഇനി ദോഹ വഴി യാത്ര ചെയ്യുന്നവർക്ക് സൗജന്യ സ്റ്റോപ്പോവർ സൗകര്യം
text_fieldsദോഹ: രാജ്യത്തേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിെൻറ ഭാഗമായി, ഖത്തർ എയർവെയ്സ് വിമാനത്തിൽ ദോഹ വഴി യാത്ര ചെയ്യുന്നവർക്ക് സൗജന്യ സ്റ്റോപ്പോവർ സൗകര്യം ഏർപ്പെടുത്തുന്നു. ദോഹ വഴി കടന്നുപോകുന്നവർക്ക് ഇൗ പദ്ധതിയുടെ ഭാഗമായി സൗജന്യ ഹോട്ടൽ താമസമാണ് ടൂറിസം അതോറിറ്റിയുമായി സഹകരിച്ച് നൽകുന്നത്. ഖത്തർ എയർവെയ്സ് വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. ഖത്തറിലേക്ക് കൂടുതൽ സന്ദർശകരെ ക്ഷണിക്കുന്നതിെൻറ ഭാഗമാണിതെന്നും ഖത്തർ എയർവെയ്സ് അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു. ദോഹ വഴി കടന്നുപോകുന്ന യാത്രികർക്ക് മാസങ്ങൾക്ക് മുമ്പ് മുതൽ ട്രാൻസിറ്റ് വിസ ഏർപ്പെടുത്തിയതോടെ മാർച്ചിൽ മുൻ വർഷത്തേക്കാൾ 53 ശതമാനം സന്ദർശകരുടെ വളർച്ചയാണ് രേഖപ്പെടുത്തിയത് ടൂറിസം അതോറിറ്റി ചീഫ് ടൂറിസം ഓഫീസർ ഹസൻ അൽ ഇബ്രാഹിം പറഞ്ഞു.
ഇൗ നേട്ടത്തിെനാപ്പം സൗജന്യ സ്റ്റോപ്പോവർ സൗകര്യം വരുന്നതും സഞ്ചാരികളുടെ കുത്തൊഴുക്കിന് കാരണമാകുമെന്നാണ് ടൂറിസം മേഖല കണക്കുകൂട്ടുന്നത്്. പ്ലസ് ഖത്തർ ടുഡേ എന്ന പേരിൽ സൗജന്യസ്റ്റോപ്പ് ഓവർ യാഥാർത്ഥ്യമാകുന്നതോടെ, എയർപോർട്ട് വഴി യാത്ര ചെയ്യുന്ന 30 ദശലക്ഷം യാത്രക്കാരിൽ നല്ലൊരു പങ്കും രാജ്യത്തേക്ക് കടന്നുവരുമെന്നും
പ്രതീക്ഷിക്കുന്നുണ്ട്. സൗജന്യ സ്റ്റോപ്പോവർ സൗകര്യം ഉപയോഗപ്പെടുത്തുന്നവർക്ക് ഒരു ദിവസം ഖത്തറിൽ തങ്ങി സൗജന്യ ഹോട്ടൽ താമസവും ഒരു ദിവസം രാജ്യത്തെ
വിനോദ സഞ്ചാര മേഖലകൾ സന്ദർശിക്കാനും അവസരം ലഭിക്കും. ആഗസ്റ്റ് 31ന് അകം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഹോട്ടൽ താമസം സപ്തംബർ 30 വരെ ഉപയോഗപ്പെടുത്താം. ഈദുൽ ഫിത്വർ, ഇദുൽ അദ്്ഹ അവധി ദിവസങ്ങളിൽ ഈ ഓഫർ ലഭിക്കില്ലെന്നും അധികൃതർ പറഞ്ഞു.
ഫസ്റ്റ്, ബിസിനസ് ക്ലാസ് യാത്രക്കാർക്ക് പഞ്ചനക്ഷത്ര ഹോട്ടലിലും എക്കോണമി ക്ലാസ് യാത്രക്കാർക്ക് ഫോർ സ്റ്റാർ ഹോട്ടലിലുമാണ് താമസം ലഭിക്കുക. തുടർന്നുള്ള യാത്രക്ക് ചുരുങ്ങിയത് 12 മണിക്കൂറെങ്കിലും സമയമുള്ളവർക്കാണ് ആനുകൂല്യം ലഭിക്കുക.
ഇൗ ആനുകൂല്ല്യം 50 ഡോളർ നൽകി ഒരു ദിവസത്തേക്ക് കൂടി വർധിപ്പിക്കുകയും ചെയ്യാം. ഫോർ സീസൺ, മാരിയട്ട് മാർക്വിസ്, റാഡിസൺ ബ്ലു, ഒറിക്സ് റൊട്ടാന എന്നീ ഹോട്ടലുകളിലാണ് സഞ്ചാരികൾക്ക് താമസ സൗകര്യം ലഭിക്കുക. ഖത്തർ എയർവെയ്സ് വെബ്സൈറ്റിലെ ഗ്ലോബൽ
ഹോം പേജിൽ മൾട്ടി സിറ്റി സെലക്ട് ചെയ്ത് ദോഹ വഴിയുള്ള യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇൗ സൗകര്യം ഉപയോഗപ്പെടുത്താം .ഖത്തർ എയർവെയ്സ് രൂപം നൽകിയ ഡിസ്കവർ ഖത്വർ ഡസ്റ്റിനേഷൻ മാനേജ്മെൻ്റ് കമ്പനിയാണ് ടൂറിസം അതോറ്റിയുമായി ചേർന്ന് പുതിയ ആകർഷണീയമായ സേവനങ്ങൾ യാഥാർത്ഥ്യമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
