ദോഹ: 2022ലെ ലോകകപ്പിനുള്ള പ്രധാന വേദികളിലൊന്നായ റയ്യാൻ സ്റ്റേഡിയത്തിെൻറ മേൽക്കൂര നിർമ്മാണം ആരംഭിച്ചു. മേൽക്കൂരക്കായുള്ള രൂപഘടന സ്ഥാപിക്കുന്ന ജോലികളാണ് സ്റ്റേഡിയത്തിൽ ആരംഭിച്ചിരിക്കുന്നത്. ടെൻസൈൽ–കംപ്രഷൻ റിങ് രൂപഘടനയുള്ള ആദ്യ സ്റ്റേഡിയമാണ് റയ്യാൻ സ്റ്റേഡിയം. കാണികൾക്കും ഗ്രൗണ്ടിനും ഇടയിൽ തടസ്സങ്ങളില്ലാത്ത സ്റ്റേഡിയവുമാണ് റയ്യാൻ സ്റ്റേഡിയം.
32700 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള മേൽക്കൂര സ്ഥാപിക്കുന്നതിനായി 48 ഉരുക്കു കോളങ്ങളാണ് ആവശ്യമായി വരുന്നത്. ഇതിെൻറ നിർമ്മാണമാണ് ആരംഭിച്ചിരിക്കുന്നത്. അൽ റയ്യാൻ സ്റ്റേഡിയം നിർമ്മാണ പുരോഗതിയിലെ പ്രധാന നാഴികക്കല്ലായാണ് ഇതിനെ കണക്കാക്കുന്നത്. സ്റ്റേഡിയത്തിെൻറ നിർമ്മാണത്തിനായി 68000 ഘനമീറ്റർ കോൺക്രീറ്റാണ് ഇതുവരെ ഉപയോഗിച്ചിരിക്കുന്നത്.
റയ്യാൻ സ്റ്റേഡിയത്തെ സംബന്ധിച്ച് ഇതൊരു നിർണായക ഘട്ടമാണെന്നും കാണികൾക്ക് കളിക്കളം വളരെ വ്യക്തതയോടെ അടുത്ത് നിന്നും കാണാൻ റയ്യാൻ സ്റ്റേഡിയത്തിെൻറ ഘടന സഹായിക്കുമെന്നും സ്്റ്റേഡിയം െപ്രാജക്ട് മാനേജർ അബ്ദുല്ല അൽ ഫിഹാനി പറഞ്ഞു. ഖത്തർ ലോകകപ്പിെൻറ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് വേദിയാകുന്ന റയ്യാൻ സ്റ്റേഡിയത്തിെൻറ നിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്നത് അധികവും പഴയ സ്റ്റേഡിയത്തിൽ നിന്നുള്ള അസംസ്കൃത വസ്തുക്കൾ തന്നെയാണ്. 40000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിലെ പകുതി ഇരിപ്പിടങ്ങൾ വിദേശരാജ്യങ്ങളിലെ ഫുട്ബോൾ വികസന പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് നേരത്തെ തന്നെ സംഘാടകരായ സുപ്രീം കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
സ്റ്റേഡിയത്തിലെ വലിയ സ്ക്രീൻ ഡിസ്പ്ലേയും ശബ്ദ സംവിധാനങ്ങളും രൂപഘടനയും ആരെയും ആകർഷിക്കുന്നതാണെന്നും മേൽക്കൂരയിൽ തൂക്കിയിടുന്ന രീതിയിലാണ് ഇവ സ്ഥാപിക്കുന്നതെന്നും െപ്രാജക്ട് മാനേജർ അൽ ഫിഹാനി വ്യക്തമാക്കി. മേൽക്കൂരക്കും മുകൾ നിലയിലെ സീറ്റുകൾക്കുമുള്ള ഉരുക്ക് ചൈനയിലെ ജിങോങ് സ്റ്റീൽ േട്രഡിംഗ് കോൺട്രാക്ടിംഗിൽ നിന്നാണ് എത്തിച്ചിരിക്കുന്നത്. ഇന്ത്യൻ കമ്പനിയായ ലാർസൻ ആൻഡ് ട്യൂേബ്രായും ഖത്തരി കമ്പനിയായ അൽ ബലാഗ് േട്രഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയും ചേർന്നാണ് സ്റ്റേഡിയം നിർമ്മാണം നടത്തുന്നത്.