ദോഹ ജ്വല്ലറി പ്രദർശനത്തിന് തുടക്കമായി
text_fieldsദോഹ ജ്വല്ലറി ആൻഡ് വാച്ചസ് പ്രദർശനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ
ആൽഥാനി പവിലിയനുകൾ സന്ദർശിക്കുന്നു
ദോഹ: ആഭരണ പ്രേമികൾക്ക് ഉത്സവമായ 21ാമത് ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് പ്രദർശനത്തിന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡി.ഇ.സി.സി) തുടക്കമായി.
പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി പ്രദർശനം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മന്ത്രിമാർ, ശൈഖുമാർ, നയതന്ത്രജ്ഞർ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യാപാര പ്രമുഖർ എന്നിവർ പങ്കെടുത്തു. ഉദ്ഘാടന ശേഷം, പ്രദർശന നഗരിയിലെ അന്താരാഷ്ട്ര, ഖത്തരി ബ്രാൻഡുകളുടെ പവിലിയനുകൾ പ്രധാനമന്ത്രി സന്ദർശിച്ചു. ഏഴു ദിവസം നീളുന്ന പ്രദർശനം ഫെബ്രുവരി അഞ്ചിന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

