Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചാ​രി​റ്റി വീ​ക്കി​ൽ...

ചാ​രി​റ്റി വീ​ക്കി​ൽ പ​ങ്കു​ചേ​ർ​ന്ന് ദോ​ഹ യൂ​നി​വേ​ഴ്സി​റ്റി

text_fields
bookmark_border
ചാ​രി​റ്റി വീ​ക്കി​ൽ പ​ങ്കു​ചേ​ർ​ന്ന്  ദോ​ഹ യൂ​നി​വേ​ഴ്സി​റ്റി
cancel
camera_alt

ദോ​ഹ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ന്ന ചാ​രി​റ്റി വീ​ക്കി​ൽ​നി​ന്ന്

ദോ​ഹ: ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ അ​നാ​ഥ​ക​ളും അ​ഗ​തി​ക​ളു​മാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ധ​ന​ശേ​ഖ​ര​ണാ​ർ​ഥം ന​ട​ന്ന ചാ​രി​റ്റി വീ​ക്കി​ൽ 65,853 റി​യാ​ൽ സ​മാ​ഹ​രി​ച്ച് ദോ​ഹ യൂ​നി​വേ​ഴ്‌​സി​റ്റി ഫോ​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി. എ​ജു​ക്കേ​ഷ​ൻ എ​ബൗ ഓ​ൾ ഫൗ​ണ്ടേ​ഷ​നു​മാ​യി (ഇ.​എ.​എ) അ​ഫി​ലി​യേ​റ്റ് ചെ​യ്ത 23ല​ധി​കം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഈ ​സം​രം​ഭ​ത്തി​ൽ പ​ങ്കെ​ടു​ത്ത​താ​യി യു.​ഡി.​എ​സ്.​ടി അ​റി​യി​ച്ചു.

ന​മ്മു​ടെ വി​ദ്യാ​ർ​ഥി സ​മൂ​ഹം മ​ഹ​ത്താ​യ ല​ക്ഷ്യ​ത്തി​നാ​യി ഒ​ത്തു​ചേ​രു​ന്ന​ത് ഹൃ​ദ്യ​മാ​ണെ​ന്നും സ​ർ​വ​ക​ലാ​ശാ​ല​ക​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന​പ്പു​റം വ്യാ​പി​ക്കു​ന്ന​ത് ശു​ഭ​പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്നും യു.​ഡി.​എ​സ്.​ടി പ്ര​സി​ഡ​ന്റ് ഡോ. ​സാ​ലിം അ​ൽ ന​ഈ​മി പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച അ​ശ്രാ​ന്ത പ​രി​ശ്ര​മ​വും അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ​യു​ള്ള അ​സാ​ധാ​ര​ണ​മാ​യ ടീം ​വ​ർ​ക്കും പ്ര​ശം​സ​നാ​ർ​ഹ​മാ​ണെ​ന്ന് സ്റ്റു​ഡ​ന്റ് അ​ഫ​യേ​ഴ്‌​സ് വൈ​സ് പ്ര​സി​ഡ​ന്റ് ക്രി​സ്റ്റ​ഫ​ർ ബ്രി​ഡ്ജ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Doha UniversityCharity Week
News Summary - Doha University Participated in Charity Week
Next Story