ജിംനാസ്റ്റിക് ലോകകപ്പിനൊരുങ്ങി ദോഹ: ഏപ്രിൽ 17 മുതൽ ആസ്പയർ ഡോമിൽ; 150 അത്ലറ്റുകൾ മത്സരിക്കും
text_fieldsആർട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സ് വേദിയായ ആസ്പയർ ഡോം
ദോഹ: ഖത്തർ വേദിയാകുന്ന 17ാമത് ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ലോകകപ്പിൽ 20 രാജ്യങ്ങളിൽനിന്നായി 150ഓളം പുരുഷ, വനിത താരങ്ങൾ മാറ്റുരക്കുമെന്ന് സംഘാടക സമിതി. ആസ്പയർ ഡോമിൽ ഏപ്രിൽ 17 മുതൽ 20 വരെയാണ് ലോകത്തെ മുൻനിര താരങ്ങൾ പങ്കെടുക്കുന്ന ജിംനാസ്റ്റിക്സ് പോരാട്ടം. ലോകകപ്പിനായുള്ള ഒരുക്കങ്ങൾ വളരെ വേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഖത്തർ ജിംനാസ്റ്റിക്സ് ഫെഡറേഷൻ പ്രസിഡന്റും ടൂർണമെന്റ് സംഘാടക സമിതി ചെയർമാനുമായ അലി അൽ ഹിത്മി പറഞ്ഞു.
ടൂർണമെന്റ് മികച്ച നിലയിൽ സംഘടിപ്പിക്കാനും താരങ്ങൾക്കും അതിഥികൾക്കും മികച്ച അനുഭവം ഉറപ്പാക്കാനും സംഘാടക സമിതി വിപുലമായ തയാറെടുപ്പുകളാണ് നടത്തുന്നതെന്നും അലി അൽ ഹിത്മി അറിയിച്ചു.
ഉയർന്ന പ്രഫഷനലിസത്തിൽ ചാമ്പ്യൻഷിപ്പിന്റെ വിജയം ഉറപ്പാക്കുന്നതിന് വിവിധ കമ്മിറ്റികളിലുടനീളമുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും ശ്രമങ്ങളെയും അദ്ദേഹം ചൂണ്ടിക്കാട്ടി. 17 വർഷമായി ഖത്തർ എല്ലാ വർഷവും ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

