Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅഫ്​ഗാനിലെ വെടിനിർത്തൽ...

അഫ്​ഗാനിലെ വെടിനിർത്തൽ പരിഗണിക്കാൻ ദോഹ ചർച്ചയിൽ ധാരണ

text_fields
bookmark_border
അഫ്​ഗാനിലെ വെടിനിർത്തൽ പരിഗണിക്കാൻ ദോഹ ചർച്ചയിൽ ധാരണ
cancel
camera_alt

Image courtesy: Aljazeera

ദോഹ: അഫ്​ഗാൻ സർക്കാറും താലിബാനും തമ്മിൽ ഖത്തറിന്‍റെ മധ്യസ്​ഥതയിൽ ദോഹയിൽ നടത്തുന്ന സമാധാന ചർച്ചകളിൽ നിർണായക വഴിത്തിരിവ്​. മാസങ്ങളായി തുടരുന്ന ചർച്ചകളിൽ ഇരുവിഭാഗവും ആദ്യഘട്ട ധാരണയിലെത്തി. വെടിനിർത്തൽ അടക്കമുള്ള പ്രധാനവിഷയങ്ങളിൽ ചർച്ചകൾക്ക്​ മധ്യസ്​ഥരെ അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങളാണ്​ ധാരണയിലുള്ളത്​. ഇതുവരെയുള്ള ചർച്ചകളിൽ വെടിനിർത്തൽ വന്നിട്ടുണ്ടായിരുന്നില്ല.

19 വർഷമായി അഫ്​ഗാനിൽ തുടരുന്ന യുദ്ധം അവസാനിപ്പിച്ച്​ സമാധനം പുന:സ്​ഥാപിക്കുക എന്നതാണ്​ ദോഹ ചർച്ചകളു​െട ലക്ഷ്യം. വെടിനിർത്തൽ അടക്കമുള്ള അജണ്ടകൾ തയാറായെന്നും ഇതിന്‍റെ അടിസ്​ഥാനത്തിൽ ചർച്ചകൾ നടക്കുമെന്നും അഫ്​ഗാൻ സർക്കാർ പ്രതിനിധി നാദിർ നദേരി 'റോയി​ട്ടേഴ്​സി'നോട്​ പറഞ്ഞു.

താലിബാൻ വക്​താവും ട്വിറ്ററിൽ ഇക്കാര്യം സ്​ഥിരീകരിച്ചിട്ടുണ്ട്​. ഇരുവിഭാഗവും മൂന്നുപേജ്​ വരുന്ന കരാറിന്​ സമ്മതിച്ചതായും രാഷ്​ട്രീയകാര്യങ്ങളിലൂന്നിയുള്ള കൂടിയാലോചനകളും വെടിനിർത്തലും ഇതിൽ ഉൾ​െപ്പട്ടിട്ടുണ്ടെന്നും അഫ്​ഗാൻ അനുരഞ്ജനത്തിനുള്ള യു.എസ്​ പ്രതിനിധി സൽമേയ്​ ഖലിൽസാദും പറഞ്ഞു.

യു.എസിന്‍റെ താൽപര്യപ്രകാരമാണ്​ ദോഹയിൽ ചർച്ചകൾ നടക്കുന്നത്​. അഫ്​ഗാനിൽ ഇരുകൂട്ടരും തമ്മിലുള്ള പ്രശ്​നങ്ങൾ ഇപ്പോഴും തുടരുകയാണ്​. സർക്കാർ സൈന്യത്തിന്​ നേരെയുള്ള താലിബാൻ ആക്രമണവും തുടരുന്നു​. ചർച്ചയുടെ ഇതുവരെയുള്ള ഘട്ടങ്ങളിൽ വെടിനിർത്തൽ എന്നത്​ പരിഗണന വിഷയമാകാൻ താലിബാൻ സമ്മതിച്ചിരുന്നില്ല. ഇതിനാണ്​ ഇപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ceasefireDoha talks
Next Story