Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമാറ്റം വരുകയാണ്​, ദോഹ...

മാറ്റം വരുകയാണ്​, ദോഹ സ്​റ്റുഡൻറ്​സ്​ കോൺഫറൻസ് 22ന്

text_fields
bookmark_border
മാറ്റം വരുകയാണ്​, ദോഹ സ്​റ്റുഡൻറ്​സ്​ കോൺഫറൻസ് 22ന്
cancel
camera_alt??????????????????? ??????????? ??????? ??????????? ??????????????? ???????????? ???????????????????? ????????????? ??????????????? ?????????????? ?????????????????????????? ??????????????????

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ​യും ഗേ​ൾ​സ് ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന സ്​​റ്റു​ഡ​ൻ​റ്​​സ്​ കോ​ൺ​ഫ​റ​ൻ​സ് ന​വം​ബ​ർ 22ന്. ​വൈ​കീ​ട്ട് നാ​ലു മു​ത​ൽ ഒ​മ ്പ​തു മ​ണി വ​രെ ബ​ർ​വ വി​ല്ലേ​ജി​ലെ ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ളി​ലാ​ണ് സ​േ​​മ്മ​ള​ന​മെ​ന്ന്​ സ്​​റ് റു​ഡ​ൻ​റ്​​സ്​ ഇ​ന്ത്യ പ്ര​സി​ഡ​ൻ​റ്​ ഫാ​ഇ​സ് റ​ഹ്മാ​നും ഗേ​ൾ​സ് ഇ​ന്ത്യ പ്ര​സി​ഡ​ൻ​റ്​ ഫ​രീ​ഹ അ​ബ്​​ദു​ൽ അ​സീ​സും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഖ​ത്ത​റി​ലെ വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള ്ള ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ‘മാ​റ്റം വ​രു​ക​യാ​ണ്’ എ​ന്ന ​പ്ര​മേ​യ​ത്തി​ലു​ള്ള സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. പ്ര​കൃ​തി​സം​ര​ക്ഷ​ണ​ത്തി​​െൻറ​യും സാ​ഹോ​ദ​ര്യ​ത്തി​ൻെ​റ​യും സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ് യൂ​ത്ത് ഫോ​റം, ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.

ആ​റാം ക്ലാ​സ്​ മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ്​ വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പ​​ങ്കെ​ടു​ക്കു​ക. ​വൈ​കു​ന്നേ​രം നാ​ലു​ മു​ത​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും മു​ഖ്യ പ്ര​മേ​യ​മാ​ക്കി വി​വി​ധ സ്കൂ​ളു​ക​ളു​ടെ എ​ക്​​സി​ബി​ഷ​ൻ ഉ​ണ്ടാ​കും. ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടു​ന്ന സ്കൂ​ളു​ക​ൾ​ക്ക് ഫ്ര​ണ്ട്സ് ഓ​ഫ് എ​ൻ​വ​യോ​ൺ​മ​െൻറ് സ​െൻറ​ർ അ​വാ​ർ​ഡു​ക​ൾ ന​ൽ​കും. ‘വൈ​വി​ധ്യ​ങ്ങ​ളി​ലെ സാ​ഹോ​ദ​ര്യം’ വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ ത​യാ​റാ​ക്കു​ന്ന ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​മു​ണ്ടാ​കും. ൈവ​കു​ന്നേ​രം ആ​റു​മു​ത​ൽ എ​ട്ടു​ വ​രെ​യാ​ണ്​ പൊ​തു​സ​മ്മേ​ള​നം.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, വി​ദ്യാ​ഭ്യാ​സ​ത്തി​​െൻറ മൗ​ലി​ക ല​ക്ഷ്യ​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ളു​ടെ സാ​മൂ​ഹി​ക ദൗ​ത്യം എ​ന്നി​വ ച​ർ​ച്ച ചെ​യ്യും. ഗ്രാ​ൻ​ഡ് മാ​സ്​​റ്റ​ർ ഡോ. ​ജി. എ​സ്. പ്ര​ദീ​പ്, ക്വി​ൽ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​കെ. സു​ഹൈ​ൽ, സ​മി യൂ​സ​ഫി​​െൻറ സം​ഗീ​ത​സം​ഘ​ത്തി​ലെ മ​ല​യാ​ളി നാ​ദി​ർ അ​ബ്​​ദു​ൽ സ​ലാം, യു​വാ​ക്ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സേ​വ് ദ ​ഡ്രീം ഫൗ​ണ്ടേ​ഷ​​െൻറ എ​ക്സി​ക്യു​ട്ടി​വ് ഡ​യ​റ​ക്ട​റും ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ മെ​സി​മി​ലാ​നോ മൊ​ണ്ട​നാ​രി, ദോ​ഹ അ​ന്താ​രാ​ഷ്​​ട്ര മ​താ​ന്ത​ര സം​വാ​ദ കേ​ന്ദ്രം (ഡി.​ഐ.​സി.​ഐ.​ഡി), ഫ്ര​ണ്ട്സ് ഓ​ഫ് എ​ൻ​വ​യോ​ൺ​മ​െൻറ്​​സ​െൻറ​ർ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും പ​​ങ്കെ​ടു​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 74479567, 33702129 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

ഡി.​ഐ.​സി.​ഐ.​ഡി, ഫ്ര​ണ്ട്സ് ഓ​ഫ് എ​ൻ​വ​യോ​ൺ​മ​െൻറ്​ സ​െൻറ​ർ, സേ​വ് ദി ​ഡ്രീം എ​ന്നി​വ​യാ​ണ് സ​മ്മേ​ള​ന​ത്തി​​െൻറ സ്ട്രാ​റ്റ​ജി​ക് പാ​ർ​ട്​​ണ​ർ​മാ​ർ. ഫാ​സ്​​റ്റ്​ ട്രാ​ക് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഹോം ​അ​പ്ല​യ​ൻ​സ്, ബ്രി​ല്യ​ൻ​റ്​ ഗ്രൂ​പ്​ ഓ​ഫ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ൻ​സ്, റോ​ട്ടാ​ന റ​സ്​​റ്റാ​റ​ൻ​റ്, പൂ​ൾ മാ​സ്​​റ്റ​ർ, ഗ​ൾ​ഫ് ക്ലാ​സി​ക് ട്രേ​ഡി​ങ്, ഫു​ഡ് വേ​ൾ​ഡ് റ​സ്​​റ്റാ​റ​ൻ​റ്​, ലു​ലു എ​ക്സ്ചേ​ഞ്ച്, അ​ലീ​വി​യ മെ​ഡി​ക്ക​ൽ സ​െൻറ​ർ, സ്കെ​ച്ച് അ​ഡ്വ​ർ​ടൈ​സി​ങ്​ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ സ​ഹ​പ്രാ​യോ​ജ​ക​ർ. ഗ​ൾ​ഫ്​ മാ​ധ്യ​മം, മീ​ഡി​യ​വ​ൺ ചാ​ന​ൽ, മ​ല​യാ​ളം റേ​ഡി​യോ 98.6 എ​ഫ്.​എം എ​ന്നി​വ​രാ​ണ് മീ​ഡി​യ പാ​ർ​ട്ണ​ർ​മാ​ർ.

സ്​​റ്റു​ഡ​ൻ​റ്​​സ്​ കോ​ൺ​ഫ​റ​ൻ​സ് ചീ​ഫ് പാ​ട്ര​ൺ കെ.​സി. അ​ബ്​​ദു ല​ത്തീ​ഫ്, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ജം​ഷീ​ദ് ഇ​ബ്രാ​ഹീം, സ്​​റ്റു​ഡ​ൻ​റ്​​സ്​ ഇ​ന്ത്യ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷ​മ്മാ​സ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ൽ​മാ​ൻ സു​ബൈ​ർ, ഗേ​ൾ​സ് ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ രി​ദ ബി​സ്മി, യൂ​ത്ത് ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹാ​രി​സ് പു​തു​ക്കൂ​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ഷ​ബീ​ർ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsdoha students conference
News Summary - doha students conference-qatar-gulf news
Next Story