Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോഹയിൽ കുടുംബത്തെ...

ദോഹയിൽ കുടുംബത്തെ തനിച്ചാക്കി ശിഹാബുദ്ദീന്​​ നാട്ടിൽ അന്ത്യനിദ്ര

text_fields
bookmark_border
ദോഹയിൽ കുടുംബത്തെ തനിച്ചാക്കി ശിഹാബുദ്ദീന്​​ നാട്ടിൽ അന്ത്യനിദ്ര
cancel

ദോഹ: കോവിഡ്​പ്രതിസന്ധി തുടങ്ങിയതിന്​ ശേഷം വിദേശത്തുള്ള പ്രവാസികൾ ദുരിതത്തിൻെറ നടുക്കടലിലാണ്​. നാട്ടിലേക ്ക്​ മടങ്ങണമെന്ന്​ ആഗ്രഹിക്കുന്നവ​ർക്ക്​ പോലും കഴിയുന്നില്ല. പ്രവാസികളായ ഇന്ത്യക്കാരെ നിലവിൽ കൊണ്ടുവരാൻ കഴിയില്ലെന്ന നിലപാടിലാണ്​ കേന്ദ്രസർക്കാർ.

വിദേശത്ത്​ നിന്ന്​ മരിക്കുന്നവരുടെ മൃതദേഹം പോലും നാട്ടിലുള് ളവർക്ക്​ അവസാനമായി കാണാൻ കഴിയാത്ത സ്​ഥിതി. ഇതിനിടയിലും ചരക്കുവിമാനങ്ങളിൽ മൃതദേഹം നാട്ടിലെത്തിക്ക​ാൻ കൈമെയ് ​ മറന്ന്​ പ്രവർത്തിക്കുകയാണ്​ മലയാളി സന്നദ്ധപ്രവർത്തകർ. ദോഹയിൽ മരിച്ച മലപ്പുറം പടപ്പറമ്പ്​ നെച്ചിതടത്തിൽ ശിഹാബുദ്ദീൻ (38), പത്തനംതിട്ട സീതത്തോട് കോട്ടമണ്‍പാറ സ്വദേശി ബിജു മാത്യു, പത്തനംതിട്ട പ്രക്കാനം സ്വദേശി കാന്തക്കുന്നേല്‍ മത്തായിക്കുട്ടി എന്നിവരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം നാട്ടിലേക്ക്​ കൊണ്ടുപോകാനായി.

നെച്ചിതടത്തിൽ കുഞ്ഞാലി (എക്സ് മിലിറ്ററി)യുടെ മകനായ​ ശിഹാബുദ്ദീൻ ഹൃദയാഘാതം മൂലമാണ്​ ദോഹയിൽ മരണപ്പെട്ടത്​. ഒമ്പതു വർഷമായി ഫ്രണ്ട്സ് ഗ്രൂപ്പ് ട്രേഡിങ് ആൻറ്​ കോൺട്രാക്റ്റിങ് എന്ന കമ്പനി നടത്തിവരുകയായിരുന്നു. നിരവധി സംരംഭങ്ങൾ ഇദ്ദേഹം ദോഹയിൽ നടത്തുന്നുണ്ട്​. കുടുംബം ഏറെ കാലമായി ദോഹയിലുണ്ട്​.

ആസ്യയാണ്​ മാതാവ്​. മൃതദേഹം ഏപ്രിൽ 22ന്​ രാവിലത്തെ ഖത്തർ എയർവേയ്​സിൻെറ കൊച്ചിയിലേക്കുള്ള ചരക്കുവിമാനത്തിലാണ്​ കൊണ്ടുപോയത്​. ഭാര്യ ഫെബീനക്കും മക്കളായ ഹയ, ഹാദി, ഹയാൻ, സയാൻ എന്നിവർക്കും മൃതദേഹത്തോടൊപ്പം പേകാൻ കഴിഞ്ഞിരുന്നില്ല. നിലവിൽ ഖത്തറിൽ നിന്ന്​ ഇന്ത്യയിലേക്കും തിരിച്ചും യാത്രാവിമാനങ്ങളില്ല. മൃതദേഹം കൊണ്ടുപോകാനോ ഇവിടെ തന്നെ സംസ്​കരിക്കാനോ ഖത്തർ വിസ റദ്ദാക്കേണ്ടതുണ്ട്​. ഇങ്ങനെ ചെയ്യു​േമ്പാൾ മരിച്ചയാളുടെ സ്​പോൺസർഷിപ്പിൽ കഴിയുന്ന കുടുംബത്തിൻെറ ഫാമിലി വിസയും റദ്ദാക്കപ്പെടും. ഇതിനാൽ പ്രത്യേകസംവിധാനം ഏർപ്പെടുത്തി കുടുംബത്തിൻെറ വിസ റദ്ദാകാതെയാണ്​ ശിഹാബുദ്ദീൻെറ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോയത്​. ഏ​പ്രിൽ 22ന്​ രാത്രി പടപ്പറമ്പ്​ ടൗൺ ജുമാമസ്​ജിദ്​ ഖബറിസ്​ഥാനിൽ സംസ്​കാരം നടത്തി.

ശിഹാബുദ്ദീൻെറസഹോദരങ്ങൾ: നാസർ, ഷഫീക്ക്. ഖത്തർ കെ എം സി സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിയാണ്​ ദോഹയിലെ നടപടികൾ ചെയ്​തത്​. കമ്മിറ്റി ചെയര്‍മാന്‍ മെഹ്ബൂബ്, ജനറല്‍ കണ്‍വീനര്‍ ഖാലിദ്, കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡൻറ്​ മുസ്​തഫ കൂരി എന്നിവർ നേതൃത്വം നൽകി.

ഏ​പ്രിൽ ആദ്യവാരത്തിലാണ്​ പത്തനംതിട്ട സ്വദേശികൾ മരിച്ചത്​. ഇവരുടെ മൃതദേഹങ്ങളും ഏപ്രിൽ 22ൻെറ കൊച്ചിയിലേക്കുള്ള ഖത്തർ എയർവേയ്​സ്​ വിമാനത്തിലാണ്​ കൊണ്ടുപോയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgulf newsmalayalam news
News Summary - Doha Shihab death-Gulf News
Next Story