ദോഹ റീജ്യൻ സ്റ്റുഡന്റ്സ് ഫെസ്റ്റ് ഇന്ന്
text_fieldsദോഹ: ഐ.സി.എഫ് ദോഹ റീജ്യൻ സ്റ്റുഡന്റ്സ് ഫെസ്റ്റ് ഇന്ന് അൽസദ്ദ് സ്വാദ് റസ്റ്റാറന്റിൽ വച്ച് നടക്കും.
ജുമുഅക്ക് ശേഷം തുടങ്ങുന്ന പരിപാടിയിൽ നൂറോളം വിദ്യാർഥികൾ മാറ്റുരക്കും. പ്രസംഗം, മാപ്പിളപ്പാട്ട്, സംഘഗാനം, ഖുർആൻ പാരായണം, ആക്ഷൻ സോങ്, ക്വിസ് എന്നിവയാണ് പ്രധാന മത്സര ഇനങ്ങൾ.
പരിപാടിയുടെ വിജയത്തിനായി സഈദലി സഖാഫി ചെയർമാനും സുബൈർ നിസാമി കൺവീനറും സയ്യിദ് സിദ്ധീഖ് സഖാഫി അൽ ഹാദി ഫിനാൻസ് സമിതി ചെയർമാനും യഅഖൂബ് സഖാഫി ഫിനാൻസ് കൺവീനറുമായി വിപുലമായ സ്വാഗതസംഘം നിലവിൽവന്നു.
പറവണ്ണ അബ്ദുൽ റസാഖ് മുസ്ലിയാർ, സിറാജ് ചൊവ്വ, അബ്ദുൽ അസീസ് സഖാഫി പാലോളി, കെ.ബി. അബ്ദുല്ല ഹാജി, ഫഖ്റുദ്ദീൻ, നൗഷാദ് അതിരുമട (ഉപദേശകസമിതി അംഗങ്ങൾ). ഇസ്മാഈൽ ബുഖാരി (പ്രോഗ്രാം സമിതി ചെയർമാൻ), ഹാരിസ് മൂടാടി (പ്രോഗ്രാം സമിതി കൺവീനർ), ഹുസ്സൈൻ കൈപ്പമംഗലം (ഗെസ്റ്റ് റിലേഷൻഷിപ് ചെയർ), ഉബൈദ് പേരാമ്പ്ര (ഗെസ്റ്റ് റിലേഷൻഷിപ് കൺ), സുഹൈൽ ആർ.കെ. (റിഫ്രഷ്മെന്റ് & സെക്യൂരിറ്റി ചെയർമാൻ), റഫീഖ് പൊന്നാനി (കൺവീനർ), ഷകീർ ബുഖാരി (ജഡ്ജ്മെന്റ് സമിതി ചെയർ), മുസമ്മിൽ പേരാമ്പ്ര (കൺ), ഇസ്മാഈൽ ചേരാപുരം, മുഹ്സിൻ (ഐ.ടി), അബ്ദുൽ മജീദ് മുക്കം, അബ്ദുൽ സലാം കാളാവ് (സ്റ്റേജ് ആൻഡ് സൗണ്ട്), റനീബ് അബൂബക്കർ, റമീസ് തളിക്കുളം (പബ്ലിസിറ്റി) എന്നിവരാണ് സ്വാഗത സംഘം സമിതി ഭാരവാഹികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

