Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ​ഹി​ഷ്ണു​ത​യും...

സ​ഹി​ഷ്ണു​ത​യും പ​ര​സ്പ​ര സ​ഹ​വ​ർ​ത്തി​ത്വ​വും ആ​ഹ്വാ​നം ചെ​യ്ത് ദോ​ഹ റ​മ​ദാ​ൻ മീ​റ്റ്

text_fields
bookmark_border
സ​ഹി​ഷ്ണു​ത​യും പ​ര​സ്പ​ര സ​ഹ​വ​ർ​ത്തി​ത്വ​വും ആ​ഹ്വാ​നം ചെ​യ്ത് ദോ​ഹ റ​മ​ദാ​ൻ മീ​റ്റ്
cancel
camera_alt

1-യൂ​ത്ത് ഫോ​റം ഖ​ത്ത​ർ ദോ​ഹ റ​മ​ദാ​ൻ മീ​റ്റ് ഡി.​ഐ.​സി.​ഐ.​ഡി ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്‌​സ് ചെ​യ​ർ​മാ​ൻ പ്ര​ഫ. ഇ​ബ്രാ​ഹിം സാ​ലി​ഹ് അ​ൽ ന​ഈ​മി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു. 2-ഖ​ത്ത​ർ സ്​​പോ​ർ​ട്സ് ക്ല​ബി​ലെ നി​റ​ഞ്ഞ സ​ദ​സ്സ്

ദോഹ: സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും വിളംബരമോതി 12ാമത് ദോഹ റമദാൻ മീറ്റിന് ഉജ്ജ്വല പരിസമാപ്തി. പരസ്പര ബഹുമാനവും സഹിഷ്ണുതയും പ്രചരിപ്പിച്ച് മാനവികതക്കുവേണ്ടി നിലകൊള്ളണമെന്നും വിദ്വേഷ പ്രചാരണങ്ങളെയും വെറുപ്പിനെയും ഒരുമിച്ച് ചെറുത്ത് തോൽപ്പിക്കണമെന്നും ദോഹ റമദാൻ മീറ്റ് ആഹ്വാനം ചെയ്തു.

ഖത്തർ സ്‌പോർട്‌സ് ക്ലബിൽ ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി സഹകരിച്ച് യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച ദോഹ റമദാൻ മീറ്റ് ഡി.ഐ.സി.ഐ.ഡി ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയർമാൻ പ്രഫ. ഇബ്രാഹിം സാലിഹ് അൽ നഈമി ഉദ്ഘാടനംചെയ്തു. സംസ്‌കാരത്തിലും നാഗരികതയിലും ദേശ, ഭാഷകളിലും വ്യത്യാസമുണ്ടെങ്കിലും നമുക്കിടയിൽ ഐക്യദാർഢ്യം, സഹകരണം, സ്‌നേഹം, സാഹോദര്യം, പരസ്പര ധാരണ തുടങ്ങിയ ഉന്നത മൂല്യങ്ങൾ കെട്ടിപ്പടുക്കാനുള്ള വലിയ അവസരങ്ങളാണ് ഇത്തരം ഇഫ്താർ സംഗമങ്ങളെന്ന് പ്രഫ. ഇബ്രാഹിം സാലിഹ് അൽ നഈമി പറഞ്ഞു.

മത, ദേശ, ഭാഷാ വൈവിധ്യങ്ങൾക്കിടയിൽ പരസ്പര സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും ആത്മാവ് പ്രത്യക്ഷപ്പെടുന്ന ഇടമാണിതെന്നും, തുടർച്ചയായ 12ാം വർഷവും ഇന്ത്യൻ സമൂഹത്തിനായുള്ള ഇഫ്താർ സംഗമം സംഘടിപ്പിക്കുന്ന യൂത്ത് ഫോറം ഖത്തറിന് എല്ലാ ആശംസകളും നേരുന്നെന്നും പ്രഫ. അൽ നുഐമി കൂട്ടിച്ചേർത്തു. സമാധാനത്തിന്റെയും സൗഹാർദത്തിന്റെയും ആശയങ്ങളും മൂല്യങ്ങളും പ്രചരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള എല്ലാവരുടെയും ആഗ്രഹം കൂടിയാണ് ഇത്തരം കൂടിച്ചേരലുകളിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അസമത്വവും അസഹിഷ്ണുതയും കൊടികുത്തി വാഴുന്ന സമകാലിക ലോകത്ത് അതിനെയെല്ലാം തകർത്ത് പരസ്പര സഹവർത്തിത്വവും സഹിഷ്ണുതയും പ്രചരിപ്പിക്കാൻ നാം മുന്നോട്ട് വരണമെന്ന് ദോഹ റമദാൻ മീറ്റിന് ആശംസകളർപ്പിച്ച് വർക്കല ശിവഗിരി മഠം ഗുരു ധർമ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി പറഞ്ഞു. മതങ്ങളെയും രാജ്യങ്ങളെയും കീഴ്‌പ്പെടുത്താൻ മത്സരിക്കുന്ന കാലത്ത് അകൽച്ചകളും വൈവിധ്യങ്ങളും നിലനിർത്തിത്തന്നെ നാം ഒരുമിച്ച് ഇത്തരം പ്രവണതകൾക്കെതിരെ മുൻനിരയിലുണ്ടാകണമെന്നും സ്വാമി അസംഗാനന്ദ ഗിരി കൂട്ടിച്ചേർത്തു.

മതങ്ങൾ തമ്മിലുള്ള, മനുഷ്യർ തമ്മിലുള്ള അകൽച്ച വർധിക്കുന്ന കാലത്ത് ഇവിടെ എല്ലാ അകൽച്ചകളും മറന്ന് ഒരുമിച്ചിരിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ടെന്നും, റമദാൻ നൽകുന്ന സന്ദേശവും ഐക്യദാർഢ്യവും സഹിഷ്ണുതയും സഹവർത്തിത്വവുമാണെന്നും ദോഹ റമദാൻ മീറ്റിനെ അഭിസംബോധന ചെയ്ത് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് കേരള സംസ്ഥാന പ്രസിഡന്റ് തൗഫീഖ് കെ.പി പറഞ്ഞു.

ആരാധനകളും ആചാരങ്ങളും ആഘോഷങ്ങളും വിഭാഗീയതയിലേക്കും വർഗീയതയിലേക്കും മാറുന്ന സാഹചര്യത്തിൽ പരസ്പരം കൊടുക്കൽ വാങ്ങലുകൾ നടക്കുന്ന, സ്‌നേഹവും സൗഹാർദവും പ്രചരിപ്പിക്കുന്ന ഇത്തരം സദസ്സുകൾ ഉയർന്നുവരണമെന്നും, മനുഷ്യനെ മനുഷ്യനായി കാണാനുള്ള സന്ദേശമാണ് റമദാൻ നമുക്ക് നൽകുന്നതെന്നും മർദിതനും അടിച്ചമർത്തപ്പെടുന്നവനും അരികുവത്കരിക്കപ്പെട്ടവനും തുണയാകണമെന്നും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും പ്രചാരകരെ അകറ്റിനിർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഖത്തർ ചാരിറ്റി പ്രതിനിധി മുഹമ്മദ് അൽ ഗാമിദി ദോഹ റമദാൻ മീറ്റിന് ആശംസകളർപ്പിച്ച് സംസാരിച്ചു. യൂത്ത് ഫോറം പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ അധ്യക്ഷതവഹിച്ചു. യൂത്ത് ഫോറം വൈസ് പ്രസിഡന്റും കേന്ദ്ര നിർവാഹക സമിതിയംഗവുമായ ആരിഫ് അഹ്‌മദ് സ്വാഗതവും ജനറൽ സെക്രട്ടറി ഹബീബ് റഹ്‌മാൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan meetRamadan 2025
News Summary - doha ramadan meet
Next Story