രാജ്യത്ത് ജീവിതച്ചെലവ് ഉയരുന്നു
text_fieldsദോഹ: ഉയർന്ന യാത്രാചെലവും വർധിച്ച വിനോദ, സാംസ്കാരിക ചെലവുകളും രാജ്യത്തെ ജീവിതച്ചെലവ് ഉയർത്തുന്നു. കഴിഞ്ഞ മാസത്തെ ഉപഭോക്തൃ വിലസൂചിക (സി.പി.ഐ)യാണ് ഇക്കാര്യം പുറത്തുവിട്ടത്. ആസൂത്രണ സ്ഥിതിവിവരണക്കണക്ക് അതോറിറ്റിയുടെ റിപ്പോർട്ടുപ്രകാരം, ജൂലൈയിലെ ജീവിതച്ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ആഗസ്റ്റിൽ സി.പി.ഐ 1.16 ശതമാനം ഉയർന്ന് 109.47 പോയൻറിലെത്തിയതായി വ്യക്തമാക്കുന്നു. അതേസമയം, മുൻ വർഷത്തെ സൂചികയുമായി താരതമ്യം ചെയ്യുമ്പോൾ 0.04 ശതമാനം കുറവാണ് ഇതെന്നും വ്യക്തമാക്കുന്നുണ്ട്. വിനോദ, സാംസ്കാരിക മേഖലയിൽ 4.17 ശതമാനം, ഗതാഗത മേഖലയിൽ 2.98, ഭക്ഷ്യപാനീയം 1.58, മറ്റു ചരക്കുകളും സേവനങ്ങളും 1.11, വിദ്യാഭ്യാസം 0.93, ഫർണിച്ചറുകളും വീട്ടുപകരണങ്ങളും 0.05 ശതമാനം വർധനയാണ് കൺസ്യൂമർ ൈപ്രസ് ഇൻഡെക്സിൽ സൂചിപ്പിച്ചത്.
അതേസമയം, രണ്ടു പ്രധാന ഘടകങ്ങളിലെ ചെലവുകളിൽ 1.58 ശതമാനം കുറവ് സംഭവിച്ചിട്ടുണ്ടെന്നും സൂചിക വ്യക്തമാക്കുന്നു.റെസ്റ്റാറൻറ്, ഹോട്ടലുകൾ, പുകയില, ആരോഗ്യം, കമ്യൂണിക്കേഷൻ, വിദ്യാഭ്യാസം എന്നീ അഞ്ചു ഘടകങ്ങൾ മാറ്റമില്ലാതെ തുടരുന്നെന്നും സൂചികയിലുണ്ട്. പോയവർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ നാലു ഘടകങ്ങളിൽ വിലയിടിവ് സംഭവിച്ചിട്ടുണ്ട്. റിക്രിയേഷൻ ആൻഡ് കൾചർ 8.32 ശതമാനം, ഹൗസിങ്-വാട്ടർ-ഇലക്ട്രിസിറ്റി-ഗ്യാസ് 2.21, ആരോഗ്യം 0.08, ഫർണിച്ചർ ആൻഡ് ഹൗസ് ഹോൾഡ് 0.07 ശതമാനം എന്നിങ്ങനെയാണ് ഇടിവ് സൂചിപ്പിച്ചിരിക്കുന്നത്.അതേസമയം, പുകയില 127.19 ശതമാനം, മറ്റുള്ള ചരക്കുകളും സർവിസുകളും 4.38, ഗതാഗതം 2.26, ഭക്ഷ്യപാനീയം-തുണിത്തരങ്ങൾ-പാദരക്ഷകൾ 1.91, ഹോട്ടൽ ആൻഡ് റസ്റ്റാറൻറുകൾ 1.27, കമ്യൂണിക്കേഷൻ 1.26 ശതമാനം എന്നിങ്ങനെ വില ഉയർന്നതായും സി.പി.ഐ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
