Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ഒരുങ്ങിക്കോളീ...ഒഴുകിക്കോളീ...

text_fields
bookmark_border
doha expo
cancel

ദോഹ: ലോകകപ്പ്​ ഫുട്​ബാളിനും മറ്റും അന്താരാഷ്​ട്ര മേളകൾക്കും​ വളൻറിയർകുപ്പായമണിഞ്ഞ്​ സംഘാടനത്തിൻെറ ഭാഗമായ അഭിമാനത്തിൽ കാത്തിരിക്കുന്നവർക്ക്​ അടുത്ത ചരിത്ര മുഹൂർത്തത്തിന്​ ഒരുങ്ങാൻ സമയമായി. രണ്ടു മാസം കഴിഞ്ഞ്​ ഒക്​ടോബറിൽ ആരംഭിച്ച്​ ആറു മാസം നീണ്ടു നിൽക്കുന്ന ദോഹ ഹോർടികൾചറൽ എക്​സ്​പോയുടെ വളൻറിയറാവാൻ മോഹിക്കുന്നവർക്ക്​ തയ്യാറെടുപ്പിനുള്ള സമയമായി.

മിഡിൽഈസ്​റ്റിലെ തന്നെ ഏറ്റവും വലിയ മേളയുടെ വളൻറിയർ രജിസ്​ട്രേഷൻ ഉടൻ ആരംഭിക്കുമെന്ന്​ ദോഹ എക്​സ്​പോ 2023സംഘാടകർ അറിയിച്ചു. അതിന്​ മുമ്പായി വളൻറിയർ നടപടി ക്രമങ്ങളും ആവശ്യമായ നിബന്ധനകളുമെല്ലാം അധികൃതർ പുറത്തുവിട്ടു. ദോഹ എക്​സ്​പോ ഔദ്യോഗിക വെബ്​ പേജിൽ വിശദാംശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

ദോഹ എക്സ്​പോ വളന്റിയർ ടീം. എക്സ്​പോ വെബ്സൈറ്റിൽ പങ്കുവെച്ച ചിത്രം

ഈ വർഷം സെപ്​റ്റംബർ ഒന്നോടെ 18 വയസ്സ്​ പൂർത്തിയാകുന്ന ആർക്കും എക്​സ്​പോ വളൻറിയർ ആകാൻ അപേക്ഷിക്കാവുന്നതാണ്​. ആറു മാസം നീണ്ടു നിൽക്കുന്ന എക്​സ്​പോയിൽ ഒരു മാസം ഏഴ്​ മുതൽ എട്ടു ദിവസം വരെ ഒരു വളൻറിയർ സേവനം ചെയ്യണം. ആറു മാസത്തിനുള്ളിൽ 45 ഷിഫ്​റ്റിൽ ​ഡ്യൂട്ടി ചെയ്യണം എന്നാണ്​ നിർദേശം. ഒരു ഷിഫ്​റ്റിൻെർ ദൈർഘ്യം ആറ്​ മുതൽ എട്ട്​ മണിക്കൂർ വരെയാവും. ഇത്​ ഡ്യൂട്ടിയുടെ സ്വഭാവം പോലെയിരിക്കും.

അടുത്ത വർഷം മാർക്ക്​ അവസാനം വരെ നീണ്ടു നിൽക്കുള്ള മേളയിൽ പ്രദർശനങ്ങൾക്കും വിവിധ സാംസ്​കാരിക പരിപാടികൾ, ചർച്ചകൾ, അന്താരാഷ്​ട്ര ഫോറങ്ങൾ, ഉദ്​ഘാടന ചടങ്ങുകൾ തുടങ്ങിയ വിവിധ മേഖലകളുടെ സംഘാടനത്തിൽ വളൻറിയർമാർക്ക്​ കാര്യമായ ജോലികളാണ്​ കാത്തിരിക്കുന്നത്​.


വിദേശികൾക്ക്​ വളൻറിയർ ആകാമോ?

വിദേശത്തു നിന്നുള്ളവർക്കും എക്​സ​്​പോ വളൻറിയർ ആകാൻ അപേക്ഷിക്കാവുന്നതാണ്​. എന്നാൽ, ആറുമാസക്കാലത്തെ താമസം, യാത്ര, വിസ ഉൾപ്പെടെയുള്ള ചിലവുകൾ സ്വന്തം നിലവിൽ വഹിക്കണം. ആറു മാസം രാജ്യത്ത്​ താമസിക്കാൻ സാധിക്കുന്ന വിസ അപേക്ഷകൻ തന്നെ സ്വന്തമാക്കണം. എക്​സ്​പോ സംഘാടകർ വിസയും യാത്രാ ചിലവും താമസവും വഹിക്കുന്നതല്ല.

പ്രതിഫലമുണ്ടോ...?

ആറു മാസം നീണ്ടു നിൽക്കുന്ന ​എക്​സ്​പോ വളൻറിയർ ഡ്യൂട്ടിയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്നവരെല്ലാം ചോദിക്കുന്ന കാര്യമാണ്​ പ്രതിഫലമുണ്ടോ എന്നത്​. എന്നാൽ, എക്​സ്​പോ വളൻറിയർ ഡ്യൂട്ടിക്ക്​ പ്രതിഫലമുണ്ടാവില്ലെന്ന്​ അധികൃതർ വിശദീകരിച്ചു.

അതേസമയം, വളൻറിയർ യൂണിഫോം, സേവനം അടയാളപ്പെടുത്തുന്ന സർട്ടിഫിക്കറ്റ്​, വളൻറിയർമാർക്ക്​ മാത്രമായുള്ള പരിപാടികളിലേക്ക്​ പ്രവേശനം ഉൾപ്പെടെ ആനുകൂല്യങ്ങൾ ലഭിക്കും. ഡ്യൂട്ടി സമയത്തിനിടയിൽ ഭക്ഷണം, റിഫ്രഷ്​മെൻറ്​ എന്നിവയും ലഭ്യമാക്കും.

സന്ദർശകർക്ക്​ ആവശ്യമായ വിവിരങ്ങൾ നൽകുന്ന രീതിയിൽ ഇംഗ്ലീഷിൽ ഫലപ്രദമായി ആശയ വിനിമയം നടത്താൻ ശേഷിയുള്ളവരായിരിക്കണം അപേക്ഷകർ.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക്​ പരിശീലനം നൽകും. ഒപ്പം ഡ്യൂട്ടി വേളയിൽ അണിയാനുള്ള യൂണിഫോമും നൽകും. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകർ, മാധ്യമ പ്രവർത്തകർ, പങ്കാളികൾ തുടങ്ങിയവർക്ക്​ ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുകയാണ്​ വളൻറിയറുടെ പ്രധാന ഡ്യൂട്ടി.

യോഗ്യതയുണ്ടോ...?

വളൻറിയറാവാൻ അപേക്ഷിക്കുന്നവർക്ക്​ ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താൻ കഴിഞ്ഞിരിക്കണം എന്നതാണ്​ പ്രധാനം. എന്നാൽ, ചെയ്യുന്ന ജോലിക്ക്​ പ്രഫഷണൽ യോഗ്യത ആവശ്യമില്ല. നല്ലൊരു കേൾവിക്കാരനും, സഹായിക്കാനുള്ള മനസ്സുമുണ്ടെങ്കിൽ വളൻറിയറാവാൻ അപേക്ഷിക്കാമെന്ന്​ ചുരുക്കം.

അക്രഡിറ്റേഷൻ സെൻറർ, ഉദ്​ഘാടന ചടങ്ങുകൾ, ടിക്കറ്റിങ്​, ഇവൻറ്​സ്​, കൾചറൽ എക്​സ്​പീരിയൻസ്​, ഹെൽത്​ ആൻറ്​ സേഫ്​റ്റി, ഭാഷാ സേവനങ്ങൾ, മീഡിയ ആൻറ്​ ബ്രോഡ്​കാസ്​റ്റിങ്​, മേളയിലെ പങ്കാളികളുടെ പ്രവർത്തനങ്ങൾ, പ്രോ​ട്ടോകോൾ സർവീസ്​, വിസിറ്റേഴ്​സ്​ എക്​സ്​പീരിയൻസ്​, വർക്​ ഫോഴ്​സ്​ തുടങ്ങിയവയാണ്​ പ്രധാന സേവന കേന്ദ്രങ്ങൾ.

വേണ്ടത് 2200 വളന്റിയർമാർ

ദോഹ: ഒക്ടോബർ രണ്ട് ആരംഭിച്ച് 2024 മാർച്ച് 28 വരെ നീണ്ടു നിൽക്കുന്ന ദോഹ എക്സ്​പോയിൽ ആവശ്യമുള്ളത് 2200 വളന്റിയർമാരുടെ സേവനമാണ്. ഇവരിൽ ഒരു വിഭാഗത്തിന്റെ സേവനം ഒരു മാസം മുമ്പ് തന്നെ നേരത്തെ അറിയിച്ചിരുന്നു. അക്രഡിറ്റേഷൻ, എക്സിബിഷൻ, സന്ദർശകർ, പങ്കാളികൾ തുടങ്ങി വിവിധ മേഖലകളിൽ സേവനം ആവശ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar dohaexpoDoha Expo 2023
News Summary - doha qatar expo-volunteers
Next Story