ഊർങ്ങാട്ടിരി പ്രവാസി അസോ. പുതിയ കമ്മിറ്റി
text_fieldsദോഹ: ഖത്തർ ഉൗർങ്ങാട്ടിരി പ്രവാസി അസോസിയേഷെൻറ വാർഷിക ജനറൽബോഡിയോഗം ചേർന്നു. പുതിയ ഭാരവാഹികളെ തിരഞ്ഞെട ുത്തു.
ഖത്തറിൽ വാഹനാപകടത്തിൽ മരണമടഞ്ഞ സംഘടനയുടെ വൈസ് പ്രസിഡൻറായിരുന്ന സുബൈർ വെറ്റിലപ്പാറയെയും നാട്ടിൽ മരണമടഞ്ഞ സംഘടനാ രക്ഷാധികാരിയായ റഫീഖിെൻറ പിതാവ് അബൂബക്കർ പന്തകാലത്തിനെയും അനുസ്മരിച്ചു. ബഷീർ പരിയാരത്ത് യോഗം ഉദ്ഘാടനം ചെയ്തു.
ഭാരവാഹികൾ: റഫീഖ് അബൂബക്കർ -പ്രസി., ബഷീർ പരിയാരത്ത് -ജന.സെക്ര., ഷെഫിൻ വി.പി -ട്രഷ., ഫൈസൽ ഇബ്രാഹിം -ജോ. ട്രഷ. രക്ഷാധികാരികൾ: യൂനുസ് എ.പി കല്ലരട്ടിക്കൽ, നാസർ അൽനാസ് വടക്കുമുറി. വൈസ് പ്രസിഡൻറുമാർ: സുധീർ കല്ലരട്ടിക്കൽ, കബീർ കിണറടപ്പൻ, നിയാസ് മൂർക്കനാട്, ഷമീം കിണറടപ്പൻ. ജോ.സെക്രട്ടറിമാർ: അംജദ് ഖാൻ തെക്കുമ്മുറി, നിതിൻ ടോമി പനംപിലാവ്, സമീർ ബി.കെ. നിയാസ് മൂർക്കനാട് അധ്യക്ഷതവഹിച്ചു. അംജദ് ഖാൻ സ്വാഗതവും ഷഫിൻ വി.പി നന്ദിയും പറഞ്ഞു.
