ദോഹ പൊഡാർ പേൾ സ്കൂൾ സ്പോർട്സ് കോപ്ലക്സ് ശിലാസ്ഥാപനം ഇന്ന്
text_fieldsദോഹ: ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്കൂളായ പൊഡാർ പേൾ സ്കൂളിന്റെ മൾട്ടിപർപ്പസ് സ്പോർട്സ് കോപ്ലക്സ് കെട്ടിട ശിലാസ്ഥാപനം ശനിയാഴ്ച ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ നിർവഹിക്കും. വൈകീട്ട് 6.30ന് അൽ മിഷാഫിലെ പൊഡാർ പേൾ സ്കൂൾ കാമ്പസിലാണ് ചടങ്ങ്. മാനേജിങ് കമ്മിറ്റി പ്രസിഡന്‍റ് സാം മാത്യൂ സ്വാഗതം പറയും.
ചടങ്ങിൽ, ഇന്ത്യയിലെ പ്രശസ്ത സ്കൂൾ ഗ്രൂപ്പായ പൊഡാർ എജ്യൂക്കേഷൻ നെറ്റ്വർക്കുമായി പങ്കാളിത്ത കരാറിൽ ഒപ്പുവെക്കും. പൊഡാർ എജ്യക്കേഷൻ നെറ്റ്വർക് ഡയറക്ടർ ഹർഷ് പവൻ പൊഡാർ മുഖ്യാതിഥിയാവും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും ചടങ്ങ് നടക്കുകയെന്ന് അധികൃതർ അറിയിച്ചു. 1927ൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി പ്രഥമ പ്രസിഡന്‍റായി പ്രവർത്തനമാരംഭിച്ച പൊഡാർ എജ്യൂക്കേഷൻ ഗ്രൂപ്പിനു കീഴിൽ ഇന്ന് ഇന്ത്യയിൽ 10 സംസ്ഥാനങ്ങളിലായി 136 സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.
പൊഡാർ ഗ്രൂപ്പിന്‍റെ അകാദമിക്, മാനേജ്മെന്റ് സഹകരണത്തിൽ 80ഓളം സ്കൂളുകൾ വേറെയും പ്രവർത്തിക്കുന്നു. ഇന്ത്യക്ക് പുറത്ത് ആദ്യാമായാണ് പൊഡാർ ഗ്രൂപ്പ് വിദ്യഭ്യാസ മേഖലയിൽ കൈകോർക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

