കൈനിറയെ സമ്മാനങ്ങളൊരുക്കി ദോഹ ഫോട്ടോഗ്രാഫി അവാർഡ്
text_fieldsദോഹ: കൈനിറയെ സമ്മാനങ്ങളൊരുക്കി സാംസ്കാരിക മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഖത്തർ ഫോട്ടോഗ്രാഫി സെന്റർ. ദോഹ ഫോട്ടോഗ്രാഫി അവാർഡിന് മികച്ച ഫോട്ടോകൾ സമർപ്പിക്കാം. ആകെ 20 ലക്ഷം ഖത്തർ റിയാൽ ആണ് വിജയകൾക്കായി കാത്തിരിക്കുന്നത്.
ഖത്തറിനകത്തും പുറത്തുമുള്ള ഫോട്ടോഗ്രാഫർമാർക്ക് പ്രായമോ പരിചയമോ പരിഗണിക്കാതെ ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കാം. രാജ്യത്തിന്റെ സൗന്ദര്യം പകർത്തുന്ന, ലാൻഡ്മാർക്കുകളെ എടുത്തുകാണിക്കുന്ന ഖത്തർ കാറ്റഗറി, ജനറൽ - കളേഴ്സ് കാറ്റഗറി, ജനറൽ -ബ്ലാക്ക് ആൻഡ് വൈറ്റ് കാറ്റഗറി, പ്രത്യേക തീം -ഇമോഷൻസ് കാറ്റഗറി, ഒരു കഥ പറയുന്ന ഫോട്ടോകളുടെ സീരീസ് -സ്റ്റോറിടെല്ലിങ് കാറ്റഗറി, 18 വയസ്സിന് താഴെയുള്ള ഖത്തരി ഫോട്ടോഗ്രാഫർമാർക്കായി പ്രത്യേക തീം കാറ്റഗറി എന്നിങ്ങനെ ആറ് വിഭാഗങ്ങളിലാണ് മത്സരം. ഒക്ടോബർ രണ്ടുവരെ സമർപ്പണങ്ങൾ സ്വീകരിക്കും.
ഖത്തർ കാറ്റഗറിയിൽ ഒന്നാം സ്ഥാനത്തിന് മൂന്നു ലക്ഷം ഖത്തർ റിയാൽ ആണ് സമ്മാനം. മറ്റ് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനത്തിന് 1.5 ലക്ഷം റിയാൽ, രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷം റിയാൽ, മൂന്നാം സ്ഥാനത്തിന് 75,000 റിയാൽ എന്നിവ ലഭിക്കും.
എല്ലാ ചിത്രങ്ങളും പ്രഫഷനൽ കാമറകൾ ഉപയോഗിച്ച് എടുത്തതായിരിക്കണം, എ.ഐ സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ പാടില്ല. പ്രാദേശിക -അന്തർദേശീയ ഫോട്ടോഗ്രാഫർമാർക്ക് അവരുടെ സർഗാത്മകത പ്രകടിപ്പിക്കാനും ഖത്തറിന്റെ സൗന്ദര്യം ആവിഷ്കരിക്കുന്ന പ്രത്യേക നിമിഷങ്ങൾ രേഖപ്പെടുത്താനും അവസരം നൽകുന്നതാണ് ദോഹ ഫോട്ടോഗ്രാഫി അവാർഡെന്ന് ഡയറക്ടർ ജാസിം അഹമ്മദ് അൽ ബുഐനൈൻ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

