ദോഹ: ദോഹ മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള വിവിധ പ്രദേശങ്ങളില്‍നിന്ന് ഉപേക്ഷി ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറുകളും ഉപകരണങ്ങളും നീക്കം ചെയ്തു. പരിസ്ഥിതിമന്ത ്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. ദോഹ മുനിസിപ്പാലിറ്റി പരിധിയില്‍ 119 വാഹനങ്ങളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആകെ കണ്ടെത്തിയത്. 58 വാഹനങ്ങളാണ് മാര്‍ച്ചില്‍ മാത്രം നീക്കം ചെയ്തത്. വഖ്റ മുനിസിപ്പാലിറ്റിയുടെ ആരോഗ്യ മേല്‍നോട്ട വകുപ്പിെൻറ ആഭിമുഖ്യത്തില്‍ മാര്‍ച്ചില്‍ 420 ഭക്ഷ്യകേന്ദ്രങ്ങളില്‍ പരിശോധന നടത്തി. മനുഷ്യന് ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വഖ്റയില്‍ റെസ്റ്റോറൻറ് പൂട്ടി. 11 മറ്റു നിയമലംഘനങ്ങളും കണ്ടെത്തി. ഇതില്‍ ഒമ്പതെണ്ണം അനുരജ്ഞനത്തിലൂടെ തീര്‍പ്പാക്കി.
മനുഷ്യന് ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയ 270 കിലോ ഭക്ഷ്യോത്പന്നങ്ങള്‍ നശിപ്പിച്ചു. അല്ഖോര്അല്ദഖീറ മുനിസിപ്പാലിറ്റി പരിധിയിയിലെ ഭക്ഷ്യസ്ഥാപനങ്ങളിലും പരിശോധനകള്‍ നടത്തി. റസ്റ്റോറൻറുകളും ഫുഡ് സ്റ്റോറുകളും പരിശോധിച്ചു. നിയമലംഘനം കണ്ടെത്തിയ ഒരു സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചു. മനുഷ്യന് ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയ ചെമ്മരിയാടുകളുടെയും പശുക്കളുടെയും മാംസം നശിപ്പിച്ചു. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരയും സുരക്ഷയും ഉറപ്പാക്കുക, ഉപഭോക്താക്കളുടെ താല്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിശോധന. കിൻറര്‍ഗാര്‍ട്ടനുകളും സ്കൂളുകളും കേന്ദ്രീകരിച്ച് ശുചീകരണ കാമ്പയിന് നടത്തി. ശുചിത്വ നിയമങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കുകയെന്നതും കാമ്പയിെൻറ ലക്ഷ്യമാണ്. മന്ത്രാലയത്തിലെ മെക്കാനിക്കല്‍ എക്യുപ്മെൻറ് വകുപ്പിെൻറ ഗതാഗതവിഭാഗം ദോഹ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെയാണ് കാമ്പയിന് നടപ്പാക്കുന്നത്.