You are here

തിരക്കേറി ദോഹ മെട്രോ; ഗോൾഡ്​ ക്ലബ്​ കാർഡിന്​ ആവശ്യക്കാർ ഏറെ

10:34 AM
19/05/2019

ദോഹ: ദോഹ മെട്രോയുടെ ഗോൾഡ്​ ക്ലബ്​ ട്രാവൽ പാസിന്​ ആവശ്യക്കാർ ഏറുന്നു. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക്​ വർധിക്കുന്ന സന്ദർഭങ്ങളിലാണ്​ പ്രത്യേകിച്ചും ഇൗ പാസിന്​ ആവശ്യക്കാർ കൂടുന്നതെന്ന്​ ‘ഗൾഫ്​ ടൈംസ്​’ പത്രം റിപ്പോർട്ട്​ ചെയ്​തു. സ്​റ്റാൻഡേർഡ്​ കാർഡ്​ നിലവിൽ ഉള്ള യാത്രക്കാർ പോലും ഗോൾഡ്​ക്ലബ്​ ട്രാവൽ പാസ്​ എടുക്കുന്നുണ്ട്​. ആദ്യഘട്ട ഒാട്ടം തുടങ്ങിയ റെഡ്​ലൈനുകളിൽ 13 സ്​റ്റേഷനുകളിലൂടെയാണ്​ ദോഹ മെട്രാ കടന്നുപോകുന്നത്​. അൽ ഖസർ, ഡിഇസിസി, ക്യു​െഎസി വെസ്​റ്റ്​ ബേ, കോർണിഷ്​, അൽബിദ (ഇൻറർചേഞ്ച്​ സ്​റ്റേഷൻ), മുശൈരിബ്​ (ഇൻറർചേഞ്ച്​ സ്​റ്റേഷൻ), അൽ ദോഹ അൽ ജദീദ, ഉമ്മു ഗവലിന, അൽ മതാർ അൽ ഖദീം, ഉഖ്​ബ ഇബ്​ൻ നഫീ, ഫ്രീ സോൺ, റാസ്​ ബു ഫൊൻറാസ്​, അൽ വഖ്​റ എന്നിവയാണ്​ ഇൗ സ്​റ്റേഷനുകൾ.

ലുസൈൽ, ഖത്തർ യൂനിവേഴ്​സിറ്റി, ലെഗ്​തൈഫിയ, കതാറ എന്നീ സ്​റ്റേഷനുകളും ഉടൻ തുറക്കും. മെട്രോ സ്​റ്റാൻഡേർഡ്​ കാർഡ്​, ഗോൾഡ്​ ക്ലബ്​, ലിമിറ്റഡ്​ യൂസ്​ എന്നീ മൂന്നുതരം യാത്രകാർഡുകൾ ആണ്​ ഖത്തർ റെയിൽ പുറത്തിറക്കിയിരിക്കുന്നത്​. മെട്രോസ്​റ്റഷനുകളിലെ ഗോൾഡ്​ക്ലബ്​ ഒാഫിസുകളിൽ ഗോൾഡ്​ക്ലബ്​ പാസുകൾ ലഭ്യമാണ്​. ഒരു യാത്രക്ക്​ പത്ത്​ റിയാൽ ആണ്​ ചെലവ്​. ഒരു ദിവസ​െത്ത മൊത്തം യാത്രക്കാക​െട്ട 30 റിയാൽ ആണ്​ ആവുക. സ്​റ്റാൻഡേർഡ്​ പാസുകാർക്കുള്ളതിനേക്കാൾ മെച്ചപ്പെട്ട സീറ്റുകളും സൗകര്യങ്ങളുമാണ്​ ഗോൾഡ്​ക്ലബ്​ പാസുകാർക്ക്​ മെ​ട്രോയിൽ ഉള്ളത്​. 100 റിയാൽ ആണ്​ ഗോൾഡ്​ക്ലബ്​​ പാസ്​ സ്വന്തമാക്കാൻ വേണ്ടത്​. വാങ്ങുന്ന അന്നുമുതൽ അഞ്ച്​ വർഷമാണ്​ ഇതി​​െൻറ കാലാവധി. ഒാരോ യാത്രയിലും ചെലവാകുന്ന തുക കാർഡിൽ രേഖ​െപ്പടുത്ത​െപ്പടും. അഞ്ചുവയസിന്​ താഴെ പ്രായമുള്ള കുട്ടികൾക്ക്​ യാത്ര സൗജന്യമാണ്​. അഞ്ചിനും അതിനും മുകളിലും പ്രായമുള്ളവർക്ക്​ സ്വന്തം ട്രാവൽ കാർഡ്​ നിർബന്ധമാണ്​. സ്​ഥിരമായി മെ​േട്രാ യാത്ര ചെയ്യുന്നവർക്ക്​ ഏ​െറ ഉപകാരപ്രദമാണ്​ ഗോൾഡ്​ക്ലബ്​ പാസ്​ എന്ന്​ യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു. എല്ലാ ആഴ്​ചകളിലും ദോഹ സിറ്റി സ​െൻററിലെ കാരിഫോറിൽ ഷോപ്പിങിന്​ പോകുന്നവരാണ്​ ഫിലിപ്പിനോ സ്വദേശിയായ ബെഞ്ചി എമ്മും ഭാര്യയും. ഇതിനാൽ ഗോൾഡ്​ക്ലബ്​ പാസ്​ എടുക്കാനുള ഒരുക്കത്തിലാണ്​ ഇരുവരും.

സാധനങ്ങളുമായി മെട്രോയിൽ കയറു​േമ്പാൾ തിരക്കുള്ള സമയങ്ങളിൽ ഏ​െറ ബുദ്ധിമുട്ടാണ്​. ഇൗ പ്രശ്​നം പരിഹരിക്കാനുള്ള നല്ല മാർഗം കൂടിയാണ്​ ഗോൾഡ്​ക്ലബ്​ പാസ്​ എന്ന്​ ഇവർ പറയുന്നു. ഇൗ വിഭാഗത്തിൽ ആളുകൾ കുറയും. പോരാത്തതിന്​ വിശാലമായ സൗകര്യപ്രദമായ സീറ്റും. മേയ്​ എട്ടിനാണ്​ ദോഹ മെട്രോയുടെ ആദ്യഘട്ട യാത്ര തുടങ്ങിയത്​. അന്ന്​ മുതൽ ഗോൾഡ്​ക്ലബ്​ പാസ്​ വാങ്ങാനെത്തുന്നവർ കൂടിവരികയാണെന്ന്​ മെട്രോ ജീവനക്കാരും പറയുന്നു. കുടുംബങ്ങൾ, ഗ്രൂപ്പായി യാത്ര ചെയ്യുന്നവർ തുടങ്ങിയവർ ആണ്​ ഇക്കൂട്ടത്തിൽ കൂടുതലും ഉള്ളത്​. ഏറെ പഠനങ്ങൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ്​ ഖത്തർ റെയിൽ ടിക്കറ്റ്​ നിരക്കുകൾ തീരുമാനിച്ചിട്ടുള്ളത്​. ഏത്​ തരം ആളുകൾക്കും പ്രാപ്യമായ രൂപത്തിൽ ഉള്ള കാർഡുകൾ ആണ്​ അവതരിപ്പിച്ചിട്ടുള്ളത്​. നിരവധി കൗണ്ടറുകളിൽ യാത്രാകാർഡുകൾ ലഭ്യമാണ്​. എന്നാൽ സാധാരണകാർഡു​കളേക്കാൾ ഗോൾഡ്​ക്ലബ്​ കാർഡുകൾക്ക്​ പണം കൂടുതൽ വേണം. ഇതിനാൽ ഹമദ്​ വിമാനത്താവളത്തിലേക്ക്​ കൂടി ദോഹ മെട്രോ നീട്ടുന്ന ഘട്ടത്തിൽ കാർഡ്​ കൂടുതൽ ഉപകാരമാകുമെന്നാണ്​ വിലയിരുത്തൽ. മെട്രോയുടെ റെഡ്​ലൈൻ അടുത്തുതന്നെ ഹമദ്​ വിമനത്താവളവുമായി ബന്ധിപ്പിക്കുന്നുണ്ട്​. 

കേടുവരാം, കാർഡുകൾ ​ചൂടേൽക്കാതെ സുക്ഷിക്കണം
ദോഹ: വിവിധ കാലവസ്​ഥകളിൽ മെട്രോ കാർഡുകൾ പ്രവർത്തിക്കുന്നതിൽ വ്യത്യാസമില്ല. എന്നാൽ ചൂടുള്ള കാലാവസ്​ഥയിൽ വെയിലേൽക്കുകയോ മറ്റോ ചെയ്​താൽ ചില കാർഡുകൾക്ക്​ കേടുപാട്​ സംഭവിക്കാൻ സാധ്യതയുണ്ടെന്ന്​ ഖത്തർ റെയിൽ മുന്നറിയിപ്പ്​ നൽക​ുന്നുണ്ട്​. കാർ പാർക്ക്​ ചെയ്​ത്​ ഡാഷ്​ ബോഡിൽ യാത്രാകാർഡ്​ നേരിട്ട്​ വെയിലേൽക്കുന്ന വിധം വച്ചാൽ കേടുപാടുണ്ടാകാം. ഇതിനാൽ ഇത്തരം സന്ദർഭങ്ങളിൽ കാർഡുകൾ സൂക്ഷിക്കണം.

ഒരു യാത്രക്കാരന്​ രണ്ട്​ വലിയ ലെഗേജുകൾ
ദോഹ: രണ്ട്​ ​ലെഗേജുകൾ മാത്രമേ ഒരു യാത്രക്കാരന്​ മെട്രോ ട്രെയിനിൽ അനുവദിക്കൂ. ​െചറിയ ബാഗുകൾക്ക്​ പുറമേയാണിത്​. ഒാരോ ലഗേജും 85സെ.മീ x 60സെ.മീ x 30സെ.മീ വലുപ്പത്തിൽ കൂടരുത്​. പുഷ്​ചെയറുകൾ, വീൽചെയറുകൾ തുടങ്ങിയ വലിയ സാധനങ്ങളുമായി യാത്ര ചെയ്യുന്നവർ നിർബന്ധമായും എലിവേറ്ററുകളോ ലിഫ്​റ്റുകളോ ഉപയോഗിക്കണം. നിർദേശങ്ങളിൽ പറഞ്ഞതിനപ്പുറം വലുപ്പമുള്ളതോ സുരക്ഷിതമല്ലെന്ന്​ തോന്നുന്നതോ ആയ ബ​ാഗേജുകൾ ആണ്​ യാത്രക്കാര​​െൻറ ​ൈകവശം ഉള്ളതെന്ന്​ തോന്നിയാൽ അത്തരക്കാർക്ക്​ മെട്രോ യാത്ര നിരസിക്കപ്പെടാൻ സാധ്യതയു​ണ്ടെന്നും ഖത്തർ റെയിൽ തങ്ങളു​െട വെബ്​സൈറ്റിൽ മുന്നറിയിപ്പ്​ നൽകുന്നുണ്ട്​.

അ​മീ​ർ ക​പ്പ് ഫൈ​ന​ൽ ദി​വ​സം യാ​ത്ര ചെ​യ്ത​ത് 68000ല​ധി​കം പേ​ർ
ദോ​ഹ: അ​മീ​ർ ക​പ്പ് ഫൈ​ന​ൽ ദി​വ​സം ദോ​ഹ​മെേ​ട്രാ​യി​ലെ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 68000 ക​വി​ഞ്ഞ​താ​യി ഖ​ത്ത​ർ റെ​യി​ൽ വ്യ​ക്ത​മാ​ക്കി. അ​ൽ ജ​നൂ​ബ് സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന അ​മീ​ർ ക​പ്പ് ഫൈ​ന​ൽ മ​ത്സ​ര ദി​വ​സം ദോ​ഹ മെേ​ട്രാ റെ​ഡ് ലൈ​നി​ലെ അ​ൽ ഖ​സ്സാ​ർ–​അ​ൽ വ​ക്റ സ്​​റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ യാ​ത്ര ചെ​യ്ത​വ​രു​ടെ ക​ണ​ക്കു​ക​ളാ​ണ് റെ​യി​ൽ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. മേയ് 16ന് ​രാ​വി​ലെ എ​ട്ട് മു​ത​ൽ പു​ല​ർ​ച്ചെ മൂ​ന്ന് വ​രെ​യു​ള്ള സ​മ​യ​ത്തി​നി​ട​യി​ൽ 68752 പേ​രാ​ണ് ദോ​ഹ മെേ​ട്രാ യാ​ത്ര​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്തത്​. അ​മീ​ർ ക​പ്പ് പ്ര​മാ​ണി​ച്ച് ദോ​ഹ മെേ​ട്രാ​യു​ടെ സ​മ​യം പു​ല​ർ​ച്ചെ മൂ​ന്ന് വ​രെ​യാ​ക്കി​യി​രു​ന്നു. മ​ത്സ​രം ക​ഴി​ഞ്ഞ് തി​രി​ച്ച് പോ​കു​ന്ന​വ​രു​ടെ സൗ​ക​ര്യാ​ർ​ഥം ഖ​ത്ത​ർ റെ​യി​ലിെ​ൻ​റ ഈ ​തീ​രു​മാ​ന​ത്തി​ന് വ്യാ​പ​ക പ്ര​ശം​സ​യും പ്ര​തി​ക​ര​ണ​വു​മാ​ണ് ല​ഭി​ച്ച​ത്. ഈ ​മാ​സം എ​ട്ടി​നാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ഖ​ത്ത​ർ റെ​യി​ൽ മെേ​ട്രാ തു​റ​ന്നുകൊ​ടു​ത്ത​ത്. ഉ​ദ്ഘാ​ട​ന ദി​വ​സം മു​ത​ൽ ത​ന്നെ പ്ര​ധാ​ന സ​മ​യ​ങ്ങ​ളി​ൽ മെേ​ട്രാ​യി​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​തി​ന​കം ത​ന്നെ നി​ര​വ​ധി പേ​ർ സ്വ​ന്തം വാ​ഹ​ന​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര ഉ​പേ​ക്ഷി​ക്കു​ക​യും മെേ​ട്രാ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Loading...
COMMENTS