ദോഹ: രാജ്യത്തെ ഗതാഗത രംഗത്തെ വിപ്ലവകരമായ ചുവടുവെപ്പെന്ന് പ്രതീക്ഷിക്കുന്ന ദോഹ മെേട്രാ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. പദ്ധതിയുടെ 86 ശതമാനം പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി. മെേട്രാ പദ്ധതിക്കാവശ്യമായ െട്രയിനുകളുടെ സൂക്ഷ്മ പരിശോധനയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന തെന്ന വിവരം ഖത്തർ റെയിൽ ട്വിറ്ററിലൂടെ പുറത്തുവിട്ടു. െട്രയിനുകളുടെ മേൽക്കൂര, വശങ്ങൾ, വാഹനത്തിെൻറ കീഴ്ഭാഗം, ഇൻറീരിയർ എന്നിവയാണ് പരിശോധനക്ക് വിധേയമാക്കുന്നതെന്നും ദ്രുതഗതിയിൽ പരിശോധന പുരോഗമിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, 0.021 ശതമാനം മാത്രം അപകടനിരക്കാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള ത ലത്തിൽ തന്നെ ഇത്തരമൊരു വമ്പൻ പദ്ധതിയിലെ ഏറ്റവും കുറഞ്ഞ അപകട നിരക്കെന്ന നേട്ടം ദോഹ മെേട്രാക്കാണെന്നും അധികൃതർ ട്വിറ്ററിൽ രേഖപ്പെടുത്തി.
ഈ വർഷാവസാനത്തോടെ സർവീസ് ആരംഭിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് പദ്ധതി പുരോഗമിക്കുന്നത്. റെഡ് ലൈനിെൻറ അവസാന മിനുക്ക് പണികളാണ് നടന്നുകൊണ്ടിരിക്കുന്നത്. അൽ ഖസ്സാർ മുതൽ വക്റ വരെയാണ് ആദ്യ ഘട്ടത്തിൽ സർവീസ് ആരംഭിക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായി ആസൂത്രണം ചെയ്തിരിക്കുന്ന ദോഹ മെേട്രായുടെ റെഡ്, ഗ്രീൻ, ഗോൾഡ് ലൈനുകളുടെ നിർമ്മാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 37 സ്റ്റേഷനുകളാണ് ഇതിലുള്ളത്. 2026ഓടെ നിർമ്മാണം പൂർത്തിയാക്കാനുദ്ദേശിച്ചുള്ള രണ്ടാം ഘട്ടത്തിൽ 72 സ്റ്റേഷനുകളുമായി ബ്ലൂലൈൻ ഇടനാഴിയാണ് പ്രധാനപ്പെട്ടത്.