Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ൺ​ലി​മി​റ്റ​ഡ്...

അ​ൺ​ലി​മി​റ്റ​ഡ് യാ​ത്രാ​പാ​സു​മായി ദോ​ഹ മെ​​ട്രോ​യും ലു​സൈ​ൽ ട്രാ​മും

text_fields
bookmark_border
Unlimited Travel Pass
cancel

ദോ​ഹ: 30 ദി​വ​സ​ത്തേ​ക്ക് അ​ൺ​ലി​മി​റ്റ​ഡ് യാ​ത്രാ​വാ​ഗ്ദാ​ന​വു​മാ​യി ദോ​ഹ മെ​ട്രോ, ലു​സൈ​ൽ ട്രാ​മി​ന്റെ മെ​ട്രോ പാ​സ്. 120 റി​യാ​ൽ നി​ര​ക്കു​ള്ള യാ​ത്രാ​പാ​സി​ൽ ഒ​രു മാ​സ​​ക്കാ​ല​ത്തേ​ക്ക് പ​രി​ധി​യി​ല്ലാ​തെ ദോ​ഹ മെ​​ട്രോ​യും ലു​സൈ​ൽ ട്രാ​മും ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ഖ​ത്ത​ർ റെ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ദോ​ഹ മെ​ട്രോ ഉ​പ​യോ​ഗം കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് 30 ദി​വ​സ യാ​ത്രാ​പാ​സ് പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. 120 റി​യാ​ലി​ന്റെ യാ​ത്രാ​പാ​സ് ആ​ദ്യ ത​വ​ണ ടാ​പ് ചെ​യ്ത​ത് മു​ത​ൽ 30 ദി​വ​സ​മാ​യി​രി​ക്കും കാ​ലാ​വ​ധി. സ്റ്റാ​ൻ​ഡേ​ഡ് കോ​ച്ചു​ക​ളി​ൽ ഒ​രു യാ​ത്ര​ക്ക് ര​ണ്ടു റി​യാ​ലാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഗോ​ൾ​ഡ് ക്ല​ബി​ൽ പ​ത്ത് റി​യാ​ലും. അ​തേ​സ​മ​യം, ആ​റ് റി​യാ​ലി​ന്റെ ഡേ ​പാ​സ് വ​ഴി ഒ​രു ദി​വ​സം മു​ഴു​വ​ൻ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യും.

ഗോ​ൾ​ഡ് ക്ല​ബ് യാ​ത്ര​ക്ക് 30 റി​യാ​ലാ​ണ് ഡേ ​പാ​സി​ന്റെ നി​ര​ക്ക്. പ​ത്ത് റി​യാ​ൽ മു​ട​ക്കി ട്രാ​വ​ൽ കാ​ർ​ഡ് വാ​ങ്ങി ടോ​പ്അ​പ് ചെ​യ്ത് യാ​ത്ര ചെ​യ്യാ​വു​ന്ന​താ​ണ്. നി​ല​വി​ലെ ഈ ​യാ​ത്രാ​പ്ലാ​നു​ക​ൾ​ക്ക് പു​റ​മേ​യാ​ണ് പ​തി​വാ​യി മെ​ട്രോ, ട്രാം ​സ​ർ​വി​സു​ക​​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ ആ​ശ്വാ​സ​മാ​വു​ന്ന 30 ദി​ന അ​ൺ ലി​മി​റ്റ​ഡ് മെ​ട്രോ പാ​സ് അ​ധി​കൃ​ത​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doha metroLusail TramUnlimited Travel Pass
News Summary - Doha Metro and Lusail Tram with Unlimited Travel Pass
Next Story