Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോഹ മെട്രോ: ​ഗോൾഡൻ...

ദോഹ മെട്രോ: ​ഗോൾഡൻ ലൈനിൽ ബദൽ സംവിധാനം

text_fields
bookmark_border
ദോഹ മെട്രോ: ​ഗോൾഡൻ ലൈനിൽ ബദൽ സംവിധാനം
cancel

ദോ​ഹ: ദോ​ഹ മെ​ട്രോ​യി​ലെ നെ​റ്റ്​​വ​ർ​ക്​ മാ​റ്റ​ങ്ങ​ൾ സം​ബ​ന്ധി​ച്ച അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ ഗോ​ൾ​ഡ​ൻ ലൈ​ൻ റൂ​ട്ടി​ൽ ബ​ദ​ൽ യാ​ത്രാ​മാ​ർ​ഗം പ്ര​ഖ്യാ​പി​ച്ച്​ ഖ​ത്ത​ർ റെ​യി​ൽ.

മാ​ർ​ച്ച്​ 19നും 25​നു​മാ​ണ്​ സി​സ്റ്റം അ​പ്​​ഗ്രേ​ഡി​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ഗോ​ൾ​ഡ​ൻ ലൈ​നി​ൽ യാ​ത്ര​ത​ട​സ്സ​മു​ണ്ടാ​വു​ക. പ​ക​രം, മെ​ട്രോ ലി​ങ്ക്​ ബ​സു​ക​ൾ വ​ഴി യാ​ത്ര​ക്കാ​ർ​ക്ക്​ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്താ​ൻ ക​ഴി​യും.

അ​ൽ അ​സീ​സി​യി​ൽ​നി​ന്നു​ള്ള എം 313, ​എം 312 മെ​ട്രോ ലി​ങ്കു​ക​ൾ സ്​​പോ​ർ​ട്​​സ്​ സി​റ്റി വ​രെ സ​ർ​വി​സ്​ ന​ട​ത്തും.

തു​ട​ർ​ന്ന്​ സ്​​പോ​ർ​ട്​​സ്​ സി​റ്റി​യി​ൽ​നി​ന്നും റാ​സ്​ ബൂ ​അ​ബൂ​ദി​ലേ​ക്ക്​ ഓ​രോ അ​ഞ്ച്​ മി​നി​റ്റി​ലും എ​ന്ന നി​ല​യി​ൽ ബ​സു​ക​ൾ സ​ർ​വി​സ്​ ന​ട​ത്തും. ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ളാ​വും ഇ​രു ദി​ശ​യി​ലേ​ക്കും സ​ർ​വി​സ്​ ന​ട​ത്തു​ക.

മെ​ട്രോ സ്​​റ്റോ​പ്പു​ക​ളി​ലെ​ല്ലാം നി​ർ​ത്തു​ന്ന രീ​തി​യി​ലാ​വും സ​ർ​വി​സ്. എ​ന്നാ​ൽ, സൂ​ഖ്​ വാ​ഖി​ഫി​ൽ സ്​​റ്റോ​പ്​ ഉ​ണ്ടാ​യി​രി​ക്കി​ല്ല. അ​ൽ സ​ദ്ദ്​-​ബി​ൻ മ​ഹ്​​മൂ​ദ്​ റൂ​ട്ടി​ലും ഷ​ട്ടി​ൽ സ​ർ​വി​സ്​ ഓ​ടു​ന്ന​താ​ണ്. ബ​ദ​ൽ ഗ​താ​ഗ​ത സം​വി​ധാ​നം വ​ഴി യാ​ത്ര​ക്കാ​ർ​ക്ക്​ അ​ൽ ബി​ദ്ദ​യി​ൽ​നി​ന്ന് ഗ്രീ​ൻ, റെ​ഡ്​ ലൈ​നി​ലേ​ക്ക്​ മാ​റി​ക്ക​യ​റാ​നും സം​വി​ധാ​ന​മു​ണ്ടാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Doha Metro
News Summary - Doha Metro: Alternative system on the Golden Line
Next Story