Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോഹ–മാലദ്വീപ് ട്രാവൽ...

ദോഹ–മാലദ്വീപ് ട്രാവൽ ബബിൾ ഹോളിഡേസ്​​ സമാപിച്ചു

text_fields
bookmark_border
ദോഹ–മാലദ്വീപ് ട്രാവൽ ബബിൾ ഹോളിഡേസ്​​ സമാപിച്ചു
cancel
camera_alt

ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​ട​ങ്ങി​യെ​ത്തി​യ ട്രാ​വ​ൽ ബ​ബി​ൾ ഹോ​ളി​ഡേ​സ്​​ പാ​ക്കേി​ലെ അ​വ​സാ​ന യാ​ത്ര​ക്കാ​ർ​ക്ക്
ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ ജീ​വ​ന​ക്കാ​ർ സ്വീ​ക​ര​ണം ഒ​രു​ക്കി​യ​പ്പോ​ൾ

ദോ​ഹ: ഖ​ത്ത​റി​നും മാ​ല​ദ്വീ​പി​നു​മി​ട​യി​ലു​ള്ള ജ​ന​പ്രി​യ ട്രാ​വ​ൽ ബ​ബി​ൾ ഹോ​ളി​ഡേ​സ്​ പാ​ക്കേ​ജു​ക​ൾ വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ച​താ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ അ​റി​യി​ച്ചു. ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​ട​ങ്ങി​യെ​ത്തി​യ ട്രാ​വ​ൽ ബ​ബി​ൾ ഹോ​ളി​ഡേ​സ്​​ പാ​ക്കേി​ലെ അ​വ​സാ​ന യാ​ത്ര​ക്കാ​ർ​ക്ക് ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ ജീ​വ​ന​ക്കാ​ർ​ക്ക് ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യ​ത്.

എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും പ്ര​ത്യേ​ക സ​മ്മാ​ന​പ്പൊ​തി​ക​ളും അ​ധി​കൃ​ത​ർ ന​ൽ​കി​യി​രു​ന്നു. കൂ​ടാ​തെ, അ​ടു​ത്ത ഹോ​ളി​ഡേ​സ്​​ യാ​ത്ര​യി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന സ്​​പെ​ഷ​ൽ ഓ​ഫ​ർ കോ​ഡും ന​ൽ​കി. തെ​ര​ഞ്ഞെ​ടു​ത്ത ഭാ​ഗ്യ​വാ​ന് 5000 റി​യാ​ൽ മൂ​ല്യ​മു​ള്ള വൗ​ച്ച​റാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്.കോ​വി​ഡ്-19 പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും സ്വ​ദേ​ശി​ക​ൾ​ക്കും താ​മ​സ​ക്കാ​രാ​യ വി​ദേ​ശി​ക​ൾ​ക്കും യാ​ത്ര ചെ​യ്യു​ന്ന​തി​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ ഹോ​ളി​ഡേ​സ്​​ ഒ​രു​ക്കി​യ​ത്.

സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കു​ന്ന​തി​ന് ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ പു​റ​ത്തി​റ​ക്കി​യ കോ​വി​ഡ് കാ​ല പാ​ക്കേ​ജാ​ണ് ട്രാ​വ​ൽ ബ​ബി​ൾ ഹോ​ളി​ഡേ​സ്​. ക്വാ​റ​ൻ​റീ​നോ ഐ​സ​ലേ​ഷ​നോ റീ​എ​ൻ​ട്രി പെ​ർ​മി​റ്റോ ഇ​ല്ലാ​തെ മാ​ല​ദ്വീ​പി​ൽ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ച്ച് തി​രി​ച്ചു​വ​രാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ട്രാ​വ​ൽ ബ​ബി​ൾ ഹോ​ളി​ഡേ​സ്​​ ന​ൽ​കു​ന്ന​ത്. ഖ​ത്ത​ർ പു​റ​ത്തി​റ​ക്കു​ന്ന കോ​വി​ഡ്-19 അ​പ​ക​ട സാ​ധ്യ​ത കു​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ മാ​ല​ദ്വീ​പു​ക​ൾ ഉ​ൾ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

ഖ​ത്ത​റി​ൽ​നി​ന്നും മാ​ല​ദ്വീ​പി​ലേ​ക്കും തി​രി​ച്ച് ഖ​ത്ത​റി​ലേ​ക്കു​മു​ള്ള വി​മാ​ന ടി​ക്ക​റ്റ്, താ​മ​സം, എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന് ഹോ​ട്ട​ലി​ലേ​ക്കും തി​രി​ച്ച് എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കു​മു​ള്ള യാ​ത്ര, നി​കു​തി​ക​ൾ എ​ന്നി​വ​യ​ട​ങ്ങു​ന്ന​താ​ണ് പാ​ക്കേ​ജ്. കു​റ​ഞ്ഞ കാ​ല​യ​ള​വി​ലേ​ക്കു​വേ​ണ്ടി മാ​ത്ര​മു​ണ്ടാ​യി​രു​ന്ന പാ​ക്കേ​ജ് ഏ​റെ ജ​ന​പ്രി​യ​മാ​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ടു ത​വ​ണ​യാ​ണ് ദീ​ർ​ഘി​പ്പി​ച്ച​ത്. 2020 ന​വം​ബ​റി​ൽ ആ​രം​ഭി​ച്ച​തി​നു ശേ​ഷം 70തി​ല​ധി​കം വി​മാ​ന​ങ്ങ​ളാ​ണ് ദോ​ഹ-​മാ​ല​ദ്വീ​പ് സെ​ക്ട​റി​ൽ പ​റ​ന്ന​ത്. എ​ക്സ​പ്ഷ​ണ​ൽ എ​ൻ​ട്രി പെ​ർ​മി​റ്റ്, ക്വാ​റ​ൻ​റീ​ൻ, സെ​ൽ​ഫ്-​ഐ​െ​സാ​ലേ​ഷ​ൻ എ​ന്നീ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ 3000ത്തി​ല​ധി​കം യാ​ത്ര​ക്കാ​രാ​ണ് അ​വ​ധി​ക്കാ​ലം ആ​സ്വ​ദി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Doha – Maldives Travel Bubble
Next Story